EVENTS

നാരോക്കാവ് ഹൈസ്‌കൂളില്‍ പച്ചക്കറി വിളവെടുത്തു

August 29
12:53 2016

എടക്കര: നാരോക്കാവ് ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ് അംഗങ്ങളും വഴിക്കടവ് കൃഷിഭവനും ചേര്‍ന്ന് നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. തക്കാളി, വെണ്ട, മുളക്, പയര്‍, വഴുതന തുടങ്ങിയവയാണ് വിളവെടുത്തത്. സീഡ് കോഓര്‍ഡിനേറ്റര്‍ ഷാന്റി ജോണ്‍, എച്ച്.എം പദ്മകുമാര്‍, അധ്യാപകരായ ഡെയ്‌സി, ജയശ്രീ, ഷെമീമ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ റിജു, ബിബിന്‍, ശ്രീനാഥ്, വിനീഷ് എന്നിവരാണ് ജൈവകൃഷി വിളവെടുത്തത്.


Write a Comment

Related Events