EVENTS

പയറുവര്‍ഗ വര്‍ഷാചരണം നടത്തി

September 08
12:53 2016

കോട്ടയ്ക്കല്‍: രണ്ടത്താണി ഗവ. യു.പി. സ്‌കൂളില്‍ അന്താരാഷ്ട്ര പയറുവര്‍ഗ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനവും പ്രദര്‍ശനവും നടന്നു.
എസ്.ആര്‍.ജി. കണ്‍വീനര്‍ കെ. സജിനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.ടി.എ. പ്രസിഡന്റ് ഷെരീഫാ ബഷീര്‍ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ എ.ടി. മൊയ്തുണ്ണി പ്രസംഗിച്ചു.
ഇരുനൂറില്‍പ്പരം നാടന്‍വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പാചകവിദഗ്ധനായ രാമചന്ദ്രന്റെ ലഘു പാചകക്‌ളാസും ജൈവകര്‍ഷകനും വിദ്യാലയത്തിലെ അധ്യാപകനുമായ അനില്‍കുമാറിന്റെ ജൈവകൃഷിയെക്കുറിച്ചുള്ള ക്‌ളാസും നടന്നു.


Write a Comment

Related Events