EVENTS

നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതി തുടങ്ങി

September 08
12:53 2016

നാരോക്കാവ്: നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു.
വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു ഉദ്ഘാടനംചെയ്തു.
അനിത ബിജു, വി.പി. പ്രസിയ എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂളില്‍നിന്ന് വിരമിച്ച അധ്യാപകന്‍ എം.പി. പോള്‍ മുഖ്യസന്ദേശം നല്‍കി. സീഡിന്റെ 'നാട്ടുമാഞ്ചോട്ടില്‍' പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ നാടന്‍ മാവിന്‍തൈ പഞ്ചായത്ത് പ്രസിഡന്റിനും അധ്യാപകര്‍ക്കും നല്‍കി.
വഴിക്കടവ് പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും മാവിന്‍തൈകള്‍ വിതരണംചെയ്തു. പ്രഥമാധ്യാപകന്‍ എസ്. പദ്മകുമാര്‍ സമ്മാനദാനം നടത്തി. ലുലു ഷഹന, വിനില മാത്യു, എം.ഐ. മിന്‍ഹ, പി.എസ്. സഫ്വാന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.


Write a Comment