EVENTS

വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂള്‍വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് മാവിന്‍തൈകള്‍ നല്‍കുന്നു

September 08
12:53 2016

തിരൂരങ്ങാടി: പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗുരുക്കന്‍മാരെ ആദരിച്ചു.
മാതൃഭൂമി സീഡിന്റെയും ദേശീയ ഹരിതസേനയുടെയും നേതൃത്വത്തിലാണ് ചടങ്ങ്.
ഗുരുവന്ദനമായി മാവിന്‍തൈകള്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് സമ്മാനിച്ചു. മധുരംനല്‍കിയും പൊന്നാടയണിച്ചും വിദ്യാര്‍ഥികള്‍ നല്‍കിയ സ്‌നേഹപ്രകടനത്തിന് നന്ദിപറഞ്ഞാണ് അധ്യാപകര്‍ സന്തോഷം പ്രകടിപ്പിച്ചത്. കെ. ഫര്‍ഹ, കെ. ആയിശ സുറുമി, ടി.പി. ശ്രീകൃഷ്ണ, കെ.പി. പവിന്‍, ഫാത്തിമ സമീഹ.കെ.പി, കെ.പി. നവ്യ നേതൃത്വംനല്‍കി.


Write a Comment