കുട്ടികൾ വിത്തുകൾ ഏറ്റുവാങ്ങി; നാളെ പച്ചക്കറിസമൃദ്ധി
കാടാച്ചിറ: മാതൃഭൂമി സീഡ് കൃഷിവകുപ്പുമായി ചേര്‍ന്ന് നല്കുന്ന പച്ചക്കറിവിത്തുകള്‍ കാടാച്ചിറ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി.
ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഡി.ഇ.ഒ. യു.കരുണാകരന്‍ കാടാച്ചിറ എച്ച്.എസ്.എസ്സില്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളായ സയന, പൂജ, സായന്ത്, അഭിനന്ദ് എന്നിവര്‍ ഏറ്റുവാങ്ങി.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ഡി.ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ.ഉഷ, ചിറക്കല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ വിഷ്ണു എസ്. നായര്‍, ഫെഡറല്‍ ബാങ്ക് എ.ജി.എം. വി.പാപ്പച്ചന്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.സന്തോഷ് കുമാര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, യൂണിറ്റ് മാനേജര്‍ ജോബി പി. പൗലോസ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, പി.കെ.ജയരാജ്, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.കെ.അനില, എം.കെ.പങ്കജാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
സീഡ് വിദ്യാലയങ്ങള്‍ക്കുള്ള പച്ചക്കറിവിത്തുകള്‍ ജില്ലയിലെ വിവിധ മാതൃഭൂമി ഓഫീസുകളില്‍ എത്തിച്ചിട്ടുണ്ട്. സീഡ് കോ ഓര്‍ഡിനേറ്റര്‍മാര്‍ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം വിത്തുകള്‍ ഏറ്റുവാങ്ങണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656000705 എന്ന നമ്പരില്‍ ബന്ധപ്പെടണം