GK News

അന്ന് അത് ഇന്ന്...

റോമന്‍ സാമ്രാജ്യത്തിലെ ജ്യൂലിയോ ക്‌ളോഡിയന്‍ വംശത്തിലെ അവസാനത്തെ ഭരണാധികാരിയാണ് നീറോ. യഥാര്‍ത്ഥ പേര് നീറോ ക്‌ളോഡിയാസ് അഗസ്റ്റസ് ജര്‍മനിക്കസ്. എ.ഡി.54 മുതല്‍ 68 വരെയായിരുന്നു നീറോയുടെ ഭരണകാലം. റോം കത്തിയപ്പോള്‍ നീറോ വീണ വായിച്ചു എന്നുള്ള പ്രയോഗത്തില്‍ നിന്നു തന്നെ എത്തരത്തിലുള്ള ഭരണമായിരുന്നു  അദ്ദേഹത്തിന്റേതെന്ന് ഊഹിക്കാം. (ഫിഡില്‍ എന്ന ഉപകരണം വായിച്ചു എന്നാണ് ഇംഗ്ലീഷില്‍ പറയാറുള്ളത്. രണ്ടും തെറ്റായിരിക്കാം. കാരണം. വീണ ഇന്ത്യയിലുള്ള ഉപകരണമാണ്. ഫിഡില്‍ അന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുമില്ല). ആറ്് ദിവസം നീണ്ടുനിന്ന അഗ്‌നിബാധയില്‍ റോമിന്റെ എഴുപത് ശതമാനവും നശിച്ചു പോയി. ജനങ്ങള്‍ക്ക് അദ്ദേഹത്തിനോടുള്ള വിശ്വാസം നഷ്ടപ്പെടുവാനുള്ള പ്രധാന കാരണം ഇതായിരുന്നു. 
ശത്രുക്കളെ നിഷ്‌കരുണം കൊന്നുതള്ളിയിരുന്നു നീറോ. തന്റെ മാതാവ് ജൂലിയ അഗസ്റ്റ അഗ്രിപ്പിനയെയും അദ്ദേഹം വെറുതെ വിട്ടില്ല. അവസാനം ശത്രുക്കള്‍ അദ്ദേഹത്തെ പൊതു ശത്രുവായി പ്രഖ്യാപിച്ചു കൊണ്ട്  അദ്ദേഹത്തിനെതിരെ പടയൊരുക്കം നടത്തി. മരിക്കുവാന്‍ പേടി ഇല്ലായിരുന്നുവെങ്കിലും ശത്രുക്കളുടെ ൈകയില്‍ പെടുവാന്‍  ആഗ്രഹിച്ചിരുന്നില്ല നീറോ. എന്നാല്‍ ആത്മഹത്യ ചെയ്യുവാന്‍ പേടിയായിരുന്നു താനും. അവസാനം തന്റെ സുഹൃത്തും അനുയായിയുമായിരുന്ന  എപ്പാഫ്രോഡിറ്റോസിനോട് തന്നെ കൊല്ലുവാന്‍ കേണപേക്ഷിച്ചു. അനുയായിയുടെ കൈകൊണ്ടു നീറോ മരിച്ചു വീണത് എ.ഡി.68 ജൂണ്‍ ഒന്‍പതാം തീയതിയാണ്. ആ മരണത്തോടെ ജ്യൂലിയോ ക്‌ളോഡിയന്‍ വംശത്തിന് അന്ത്യമായി. റോം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു.

July 03
12:53 2017

Write a Comment