GK News

ഒക്ടോബർ 4 ലോക വന്യ ജീവി ദിനം .

വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയെന്ന ഓർമ്മപ്പെടുത്തലാണ് ലോക വന്യജീവി ദിനം. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുക, അവയെ സംരക്ഷിക്കുക പരിപാലിക്കുക എന്ന സന്ദേശമാണ് വന്യജീവി ദിനമായ ഒക്ടോബർ 4  ഓർമ്മപ്പെടുത്തുന്നത്. വികസനപ്രവർത്തനങ്ങൾക്കൊപ്പം ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നുണ്ട്.വംശനാശഭീഷണി നേരിടുന്ന കാട്ടുമൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായിട്ടാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി ലോക വന്യജീവി ദിനം ആചരിച്ച് തുടങ്ങിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ചരിത്രത്തിലാദ്യമായി വന്യജീവി ദിനം ആചരിച്ചു തുടങ്ങിയത് 2013 ല്‍ ആണ്. വന്യജീവികളെ സംരക്ഷിച്ചുകൊണ്ട് തന്നെ ലോകത്തെ നയിക്കേണ്ടവരായും തീരുമാനമെടുക്കേണ്ടവരായും ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ സമുദ്രത്തിലെ ജീവജാലങ്ങളെയും സംരക്ഷിക്കാനും പ്രത്യേകം ശ്രദ്ധ കാണിക്കുന്നുണ്ട്. പുരോഗതിക്കൊപ്പം കാട്ടുമൃഗങ്ങളുടെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയെന്ന ആശയമാണ് ഐക്യരാഷ്ട്രസഭ ഉയർത്തിപ്പിടിക്കുന്നത്.മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള ആക്രമണങ്ങള്‍, വനനശീകരണം, ചൂഷണങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള ഓർമ്മപ്പെടുത്തലാണ് ലോക വന്യജീവി ദിനം.

October 05
12:53 2020

Write a Comment