GK News

മെയ് 31 -പുകയില വിരുദ്ധ ദിനം

ഇന്ന് ലോക പുകയില വിരുദ്ധ ദിനം . മാനവനെ കാർന്നുതിന്നുന്ന ശീലങ്ങളിൽ ഒന്നാണ് പുകയില ഉപയോഗം. 1987 മുതലാണ് ലോക പുകയില വിരുദ്ധ ദിനാചരണം തുടങ്ങിയത്. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉല്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, തുടങ്ങിയവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. സുസ്ഥിരവികസനത്തിന് പുകയില നിർമ്മാർജനം അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. പരസ്യമായി പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഉപയോഗത്തിൽ ഗണ്യമായ കുറവു വന്നില്ല. അതുപോലെ ഉല്പന്നങ്ങളുടെ കവറിൽ ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിയും രോഗങ്ങളുടെ ചിത്രവും ഉണ്ട് എന്നിട്ടും ലഹരിയിൽ അടിമപ്പെട്ടു പോകുന്നു. യുവാക്കളാണ് ഇതിൽ വീഴുന്നത്. അതിനാൽ കുട്ടികൾക്കാണ് ബോധവൽക്കരണം ആവശ്യവുമാണ്. "പുകവലിയിൽ നിന്നും പുകവലി കമ്പിനികളുടെ കൗശലത്തിൽ നിന്നും യുവാക്കളെ സംരക്ഷിക്കുക " എന്നതാണ് ഇത്തവണ ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം.
            ഇപ്പോൾ തന്നെ കൊറോണ ഏറ്റവും മാരകമായി പിടിപെടുന്നത് പുകയില ഉപയോഗിക്കുന്നവരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകയില ഉൽപ്പനങ്ങൾ ഉണ്ടാക്കുന്നത് ഓരോ രാജ്യക്കാരും തീരുമാനിക്കണം പുകയില ഉപയോഗിക്കില്ല എന്ന് ദൃഢപ്രതിജ്ഞയും എടുക്കണം. ഈ കാലത്തെങ്കിലും നമ്മൾ ബോധവാന്മാരാകേണ്ടതാണ്.

May 31
12:53 2021

Write a Comment