GK News

ദേശീയ കായിക ദിനം

 ഇന്ന് ദേശീയ കായികദിനം . ഇന്ത്യയുടെ കായിക വിനോദമായ ഹോക്കിയെ ലോകത്തിന്റെ നിറുകയിൽ എത്തിച്ച ഹോക്കി മാന്ത്രിക നായ ശ്രീ : ധ്യാൻ ചന്ദിന്റെ ഇന്മദിനമാണ് ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 . ഭാരതം അദ്ദേഹത്തോടുള്ള ആദര സൂചകമായ് യാണ് ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിച്ചു വരുന്നു. ഒളിമ്പിക്സിൽമൂന്നുതവണ അടിപ്പിപ്പ് സ്വർണ്ണം നേടി തന്ന പ്രതിഭയായിരുന്നു ഇദ്ദേഹo. ധ്യാൻ സിങ് എന്നായിരുന്നു യഥാർത്ഥ പേര് ധ്യാൻ ചന്ദ് ആക്കിയത് അദ്ദേഹത്തിന്റെ കോച്ചാണ് കുട്ടിക്കാലത്ത് ധ്യാൻ ഹോക്കി അഭ്യസിക്കുന്നത് രാത്രിയിൽ നിലാവെളിച്ചത്തിൽ ആരുന്നു. അതു കാരണമാണ് ധ്യാൻ ചന്ദ ആയത്. ഭാരതം ഇദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.ഈ ദിനത്തിൽ കായിക പുരസ്ക്കാരങ്ങൾ നൽകുന്നത്. വർഷങ്ങൾക്കു ശേഷം  ഒളിമ്പിക്ക്സിൽ ഭാരതത്തെ ഉയർത്താൻ ഹോക്കിക്കു കഴിഞ്ഞു. വീണ്ടും ധ്യാൻ ചന്ദ് നമ്മുടെ ഓർമ്മകളിലേയ്ക്ക് വന്നു.." ആരോഗ്യമുള്ള ശരീരത്തെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവു " എന്ന സന്ദേശം ഈ ദിനത്തിനെക്കാം.


ദേശിയ കായിക ദിനമായ ഞായറാഴ്ച  മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുകതമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന  " സീഡ്" പദ്ദതിയുടെ ഭാഗമായി  വെബിനാർ സംഘടിപ്പിക്കുന്നു. 10. മുതൽ 11.30 വരെ നടക്കുന്ന വെബിനാറിൽ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിനടുത്  അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കും. ഇന്ത്യൻ ഹോക്കി താരവും ,ഒളിപിക്‌സ് മെഡൽ ജേതാവുമായ പി .ആർ ശ്രീജേഷ് കുട്ടികളുമായി സവ്വദിക്കും. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് -ഡിജിറ്റൽ പി.വി ജിതേഷ്, മാതൃഭൂമി കൊച്ചി ന്യൂസ് എഡിറ്റർ എസ് .പ്രകാശ്   എന്നിവർ വെബിനാറിൽ സംസാരിക്കും.മാതൃഭൂമി കൊച്ചി സീനിയർ റിപ്പോർട്ടർ സിറാജ് കാസിം പ്രോഗ്രാം മോഡറേറ്റർ ആകും.
mathrubhumiSEEDൻറെ യുട്യൂബ് ചാനലിൽ   പേജിൽ വെബിനാർ തത്സമയം കാണാം.


--

August 30
12:53 2021

Write a Comment