GK News

മാതൃഭൂമി സീഡ് ബാലവേല വിരുദ്ധ ദിന വെബിനാർ .

കൊച്ചി: ലോക ബാലവേല വിരുദ്ധ ദിനമായ ശനിയാഴ്ച മാതൃഭൂമി സീഡ് എറണാകുളം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തോടെ വെബിനാർ സംഘടിപ്പിക്കുന്നു. 10.30 മുതൽ 11.30 വരെ നടക്കുന്ന വെബിനാറിൽ വിവിധ ജില്ലകളിൽനിന്നായി ഇരുനൂറിലേറെ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, എറണാകുളം ജില്ലാ കോടതി ജഡ്ജി സി.എസ്. സുധ, എറണാകുളം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി പി.എം. സുരേഷ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ലീഗൽ ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ പി.എം. ശബ്‌നം, മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ് എന്നിവർ വെബിനാറിൽ സംസാരിക്കും.

mathrubhumiSEED എന്ന ഔദ്യോഗിക പേജിൽ വെബിനാർ തത്സമയം കാണാം.

June 12
12:53 2021

Write a Comment