GK News

ഒരുപാട് ചന്ദ്രന്മാരുണ്ടായിരുന്നെങ്കില്‍


ഭൂമിക്ക് ഒരു ചന്ദ്രന്‍ ആണുള്ളത്. എന്നാല്‍ ഒന്നിലേറെ ചന്ദ്രന്മാര്‍ ഉണ്ടായിരുന്നുവെങ്കിലോ? തത്കാലം രണ്ടു ചന്ദ്രന്മാര്‍ ഉണ്ടെന്നു കരുതുക. എന്തൊക്കെ മാറ്റങ്ങള്‍ ആയിരിക്കും ഭൂമിയില്‍ ഉണ്ടാകുക. ഒരു പ്രധാന മാറ്റം വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലുമാണ്. ഒരു ദിനം തന്നെ പല പ്രാവശ്യം വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകും. ഓരോ ചന്ദ്രന്റെയും വലിപ്പമനുസരിച്ച് ഗുരുത്വാകര്‍ഷണത്തിലും മാറ്റം വരും. ഇതു മൂലം ഭൂമിയിലെ വേലിയേറ്റങ്ങളില്‍ വലിയ മാറ്റം തന്നെ ഉണ്ടാകാം. വലിയൊരു ചന്ദ്രന്‍ ഉണ്ടെന്നിരിക്കട്ടെ. എങ്കില്‍ സുനാമികള്‍ക്കും സാധ്യതകളേറും.
മറ്റൊരു മാറ്റം ഗ്രഹണത്തിന്റെ കാര്യത്തിലാണ്. രണ്ടു ചന്ദ്രന്മാര്‍ എന്നാല്‍ സൂര്യ ഗ്രഹണത്തിന്റെ എണ്ണം കൂടുതലാകുമെന്നര്‍ഥം. പിന്നെയുമുണ്ട് പ്രശ്‌നങ്ങള്‍. വെളിച്ചമില്ലായ്മ അല്ലെങ്കില്‍ ഇരുട്ട് എന്ന അവസ്ഥയില്‍ കുറവു വരും. ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് ഈ ചന്ദ്രന്മാര്‍ തമ്മില്‍ ഇടിക്കുവാനുള്ള സാധ്യത കൂടുതലുണ്ട് എന്നുള്ളതാണ്. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയില്‍ ഒന്നും അവശേഷിക്കുകയില്ല.

July 19
12:53 2017

Write a Comment