GK News

കാറ്റിനായൊരു ദിനം

കാറ്റും തിരമാലകളും സൂര്യനുമൊക്കെ തുറന്നുവെച്ചിരിക്കുന്ന അളവില്ലാത്ത ഊര്‍ജത്തെയും അതിന്റെ സാധ്യതകളെയും കുറിച്ചോര്‍മിപ്പിക്കുന്ന ദിനമാണ് ജൂണ്‍ 15, അഥവാ ലോക കാറ്റുദിനം (വേള്‍ഡ് വിന്‍ഡ് ഡേ). പാരമ്പര്യേതര 
ഊര്‍ജസ്രോതസ്സുകളാണ് ഭാവിയുടെ പ്രതീക്ഷയെന്ന് ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ഭരണകൂടങ്ങളെയും ഓര്‍മിപ്പിക്കുകയെന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശ്യം.
 വിന്‍ഡ് യൂറോപ്പ്, ഗ്ലോബല്‍ വിന്‍ഡ് എനര്‍ജി കൗണ്‍സില്‍ (ജി.ഡബ്ല്യു.ഇ.സി.) എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ യൂറോപ്പില്‍ 2007 മുതലും ആഗോളതലത്തില്‍ 2009-ലുമാണ് ഈ ദിനമാഘോഷിച്ചുതുടങ്ങുന്നത്. കാറ്റു വഴിയുണ്ടാക്കുന്ന ഊര്‍ജത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഏറ്റവും ചെലവുകുറഞ്ഞ ഈ ഊര്‍ജോത്പാദന രീതിയുടെ ഗുണങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ഈ ദിവസം നടക്കുക. 
 ലോകമെമ്പാടുമുള്ള 75 രാജ്യങ്ങളില്‍ നിലവില്‍ കാറ്റുദിനം ആചരിക്കുന്നുണ്ട്. 

June 21
12:53 2019

Write a Comment