GK News

ലോകത്തിലെ ഏറ്റവും വലിയ ശബ്ദത്തിനുടമയായ സുന്ദരന്‍ പക്ഷി...

ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുന്നത് ബ്രസീലില്‍ കാണപ്പെടുന്ന ഒരു പക്ഷിയാണ് വൈറ്റ്  ബെല്‍ബേര്‍ഡ്.  വെളുത്ത തൂവലുകള്‍ നിറഞ്ഞ സുന്ദരന്‍ പക്ഷി. പ്രൊക്നിയാസ് ആല്‍ബസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ പക്ഷി ഇപ്പോഴാണ് ലോകത്തെ ഏറ്റവും ശബ്ദമുള്ള പക്ഷി എന്ന സ്ഥാനം സ്വന്തമാക്കിയത്. ഇക്കൂട്ടത്തിലെ ഒരു പക്ഷി ഇണയെ ആകര്‍ഷിക്കാന്‍ നടത്തിയ കൂവലാണ് ഈ റെക്കോര്‍ഡിന് അര്‍ഹമാക്കിയത്. ഇതുവരെ റെക്കോ‍ഡ് ചെയ്യപ്പെട്ട പക്ഷി ശബ്ദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശബ്ദമുള്ളത് ഈ പക്ഷിയുടെ കൂവലിനാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. 125.4 ഡെസിബല്‍ ആയിരുന്നു ഈ റെക്കോഡ് ചെയ്യപ്പെട്ട ശബ്ദത്തിന്‍റെ അളവ്.ബ്രസീലിലെ ആമസോണ്‍ വനമേഖലയില്‍ വടക്കു കിഴക്കന്‍ പ്രദേശത്തായാണ് ഈ പക്ഷികൾ കാണപ്പെടുന്നത്. ആണ്‍ പക്ഷികളും പെണ്‍ പക്ഷികളും ഇത്തരത്തില്‍ ഇണകളെ ആകര്‍ഷിക്കാന്‍ ശബ്ദമുണ്ടാക്കാറുണ്ട്.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആമസോണിയന്‍ റിസേര്‍ചിലെ പക്ഷി നിരീക്ഷനായ മരിയോ കോന്‍ കാഫ്റ്റ് ആണ് ബ്രസീലിലെ  റൊറൈമയില്‍ നിന്ന് ഈ പക്ഷിയുടെ ശബ്ദവും വിഡിയോ ദൃശ്യവും പകര്‍ത്തിയത്. 

November 23
12:53 2019

Write a Comment