GK News

ജൂൺ -17 ലോക മരുവൽക്കരണ വിരുദ്ധ ദിനം

ഈ സുന്ദര ഭൂമിയെ മരുഭൂമിയാക്കാതിരിക്കാൻ നമ്മൾക്ക് വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കാം. മഴ പെയ്യാതെ ഊഷരമായി കിടക്കുന്ന സ്ഥലമാണ് മരുഭൂമി. പ്രകൃതിയുടെ പച്ചപ്പ് നഷ്ടപ്പെടുമ്പോൾ വരണ്ട ഭൂമികൾ മരുഭൂമിയായി മാറുന്നു. പ്രകൃതിയിലെ വൃക്ഷലതാതികൾ വെട്ടി നികത്തി മഴയുടെ സാധ്യതപോലും ഇല്ലാതാക്കുമ്പോൾ മരുഭൂമിയുണ്ടാവാൻ തുടങ്ങുന്നു. ലോകത്ത് മരുഭൂമികളുടെ എണ്ണം കൂടി വരുന്നതായി കണ്ടുവരുന്നു എന്നാണ് ഗവേഷകർ പറയുന്നു. 1995 ജൂൺ 17 മുതലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. 2010 മുതൽ 2020 വരെയുള്ള ഒരു ദശകം മരുവൽക്കരണ പ്രതിരോധ ദശകമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നു. പ്രകൃതി നമ്മൾക്ക് എല്ലാവർക്കും ഉള്ളതാണ്. അത് എത്രമാത്രം ഉപയോഗിച്ചു എങ്ങനെ ഉപയോഗിച്ചു എന്ന ബോധം ജനങ്ങളിലേയ്ക്ക് എത്തിക്കാനാണ് ഈ ദിനം ആചരിക്കുന്നു. മനുഷ്യന്റെ പ്രകൃതിയോടുള്ള പ്രവർത്തനങ്ങളാലും കാലാവസ്ഥാ വ്യതിയാനത്താലും ആണ് ഭൂമി മരുഭൂമിയാകുന്നത് വൃക്ഷ തൈകൾ വീട്ടുപരിസരത്തും റോഡരികിലും തുറസ്സായ സ്ഥലങ്ങളിലും നട്ടുപിടിക്കുവാൻ നമ്മൾ ശ്രമിക്കണം. ജൂൺ 17 ആണ് മരുവൽക്കരണ വിരുദ്ധമായി ആചരിക്കുന്നത്.മരുവൽക്കരണ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഗ്രെയ്റ്റർ ചെന്നൈ കോര്പറേഷൻ  റീജിയണൽ ഡെപ്യൂട്ടി കമ്മീഷണർ ഡോ. ആൽബി ജോൺ  വർഗീസുമായി സംവദിക്കും. മിയാവാക്കി കൃഷി രീതിയിലൂടെ ചെന്നൈ നഗരത്തെ പച്ചപ്പണിയിച്ച വ്യക്തിയാണദേഹം.

June 17
12:53 2020

Write a Comment