GK News

ജൂൺ 19 വായന ദിനം.


" വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക "
കേരളക്കരയാകവേ അലയടിച്ചിരുന്ന മുദ്രാവാക്യം കേരളമാകേ അറിവിൻ ദീപം കൊളുത്തിയ ശ്രീ.പി.എൻ പണിക്കരുടെ ചരമദിനം. മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് അടുപ്പിച്ചത് പൊതുവായിൽ നാരായണ പണിക്കർ ആണ് . ആലപ്പുഴയിൽ ജനിച്ച അദ്ദേഹം അവിടെയുള്ള സനാതന ധർമ്മ വായനശാലയിൽ ഇരുന്ന് വായനയുടെ സുഖം അറിഞ്ഞു. ആ അനുഭൂമി എല്ലാ മലയാളിയും അറിയണം വായനയിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. വായനയിലൂടെ ചിന്തിക്കാം അതിനായി 1945 ൽ തിരുവിതാകൂർ ഗ്രന്ഥശാല സംഘം സ്ഥാപിച്ചു. അങ്ങനെ അദ്ദേഹം ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവാക്കി. വായിച്ചു വളർന്ന് ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തോടെ വീടുകളിൽ പുസ്തകങ്ങൾ കൊണ്ടു കൊടുത്താണ് ജനതയെ അക്ഷരത്തിന്റെ വായനയുടെ അറിവിന്റെ ലോകത്തേയ്ക്ക് അദ്ദേഹം കയറ്റിയത്. പുസ്തകളുമായി നടക്കാൻ അദ്ദേഹത്തിന്റെ കൂടെ വായന ഇഷ്ടപ്പെടുന്ന കൂട്ടുകാരും ഉണ്ടായിരുന്നു. 1995 - ജൂൺ 19-ന അദ്ദേഹം വിടപറഞ്ഞു.
ആ ഓർമ്മയ്ക്ക് മുമ്പിൽ പ്രണമിച്ചു കൊണ്ട് 1996 മുതൽ ജൂൺ 19-വായനദിനമായി ആചരിച്ചു വരുന്നു നമ്മൾ . ജൂൺ 19 മുതൽ 25 വരെ വായനാവാരം ആയും ആചരിക്കുന്നു. "വായിക്കാൻ സമയം ഇല്ലന്നു പറയുന്നത് ജീവിക്കാൻ സമയം ഇല്ലാ "എന്നു പറയുന്നതു പോലെയാണ് എന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്. "നമ്മുടെ മനസ്സിലെ അലയാഴിയെ കുത്തിത്തുറക്കാനുള്ള കോടാലിയാണ് വായന, " 
     "വായിച്ചാൽ വളരും  വായിച്ചില്ലങ്കിൽ വളയും "
നമ്മുടെ കുഞ്ഞുണ്ണി മാഷിന്റെ വരികൾ എന്നും എല്ലാവരിലും ഉണ്ടാവണം വായന അറിവും ഭാവനയും മാനസീകോല്ലാസവും തരുന്നു.
വായിച്ചു വളരാംചിന്തിച്ചു വിവേകം നേടാം.

വായന ദിനത്തിന്റെ ഭാഗമായി മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുകതമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി കേരളത്തിലേ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുമായി ഗൂഗിൾ മീറ്റ് വഴി പ്രശസ്ത മജീഷ്യനും, മോട്ടിവേഷനൽ സ്‌പീക്കറുമായ ശ്രീ. ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിക്കും.

June 19
12:53 2020

Write a Comment