GK News

ജൂൺ-27 ഹെലൻ കെല്ലർ ദിനം

 ശബ്ദങ്ങൾക്കും രൂപങ്ങൾക്കും അതീതമാണ് ആത്മപ്രകാരം . പ്രകാശം പരത്തുവാൻ കാഴ്ച്ചയും കേൾവിയും ആവശ്യമില്ല എന്നു കാട്ടി തന്ന വ്യക്തിത്വമാണ് ഹെലൻ കെല്ലർ.അറിവിന്റെയും പ്രേയന്നത്തിന്റെയും  കാരുണ്യത്തിന്റെയും പ്രകാശം എങ്ങും പരത്തിയ ഒരു ദീപമാണ് ഹെലൻ കെല്ലർ . ഇന്ന് ഹെലൻ കെല്ലറുടെ ജന്മദിനം. "ലോകം മുഴുവൻ വേദനകളാണെങ്കിലും അതിനെ അതിജീവിക്കാനുള്ള ശക്തി ലോകം തന്നെ തരും " എന്ന് ഹെലൻ കെല്ലർ അവരുടെ ജീവിതത്തിലൂടെ മനസ്സിലാക്കുകയും ലോകത്തെ മനസ്സിലാക്കിക്കുകയും ചെയ്തു - അശരണർക്കും ആലംബഹീനർക്കും ഒരു കൈ താങ്ങായിരുന്നു അവർ തന്റെ വൈകല്യങ്ങളെക്കാളെറെ മറ്റുള്ളവന്റെ വേദനകൾ തുടക്കാനാണ് ശ്രമിച്ചത്. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപ്പിച്ച് മറ്റുള്ളവർക്ക് മാതൃകയായ വനിത ലോകത്തിന് ഒരു പാഠം പുസ്തകമാണ് ഇവരുടെ ജീവിതം. ഒരു നല്ല അദ്ധ്യാപികയും, സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയും ആകാൻ ശബ്ദവും കാഴ്ച്ചയും ആവശ്യമില്ല.
             1880 ജൂൺ 27 ന് അമേരിക്കയിലെ വടക്കൻ അലബാമയിൽ  ആർതർ.എച്ച്. കെല്ലറുടെയും കെയ്റ്റ്  ആഡംസിന്റെയും മൂത്തപുത്രിയായി ജനിച്ചു. മകളുടെ വൈകല്യത്തിൽ വിഷമിച്ചിരിക്കാതെ അതിനെ അതിജീവിച്ച് ഒരു സാധാരണ വ്യക്തിയെ പോലെ ഉയർത്തണമെന്ന ദൃഢനിശ്ചയവും പ്രശസ്ത ശാസ്ത്രജ്ഞനായ അലക്സാണ്ടർ ഗ്രഹാം ബല്ലിന്റെ ഉപദേശവും തൻ്റെ  അദ്ധ്യാപികയുടെ കരുതലോടെയുള്ള പഠിപ്പിക്കലും ഹെലെനിലെ ആത്മാവിന് പ്രകാശം നൽകാൻ കഴിഞ്ഞു. ഒരു സാധാരണ കുട്ടി ചെയ്യുന്നതു പോലെ മരം കയറാനും , ചിത്രം വരയ്ക്കാനും , മാല കോർക്കാനും ,  എല്ലാം ഹെലൻ ഈ അദ്ധ്യാപികയുടെ സഹായത്തോടെ സ്വായത്തമാക്കി. എന്നാൽ അവരുടെ വേർപാട് ഹെലനെ തളർത്തി എങ്കിലും പോളി തോംസൺ എന്ന മറ്റൊര അദ്ധ്യാപകൻ വീണ്ടും ആ പ്രകാശത്തിന് 
എണ്ണയായ് എത്തി എങ്കിലും അദ്ദേഹത്തിന്റെ വിയോഗം വീണ്ടും ഒറ്റപ്പെടലിലേയ്ക്ക് പോയെങ്കിലും ഈ കാലയളവിൽ അവർ എത്തിപ്പെടാത്ത മേഖലകളില്ല. 1968 ജൂൺ 1 - ന് 87-ാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും ഈ ലോകത്തിന് എന്നും പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.

June 27
12:53 2020

Write a Comment