GK News

ജൂലൈ -28 ലോക പ്രകൃതി സംരക്ഷണ ദിനം.


ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ആഗോള തലത്തിൽ രൂപീകരിച്ച കൂട്ടായ്മയുടെ നേത്യത്വത്തിലാണ് എല്ലാവർഷവും ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം എല്ലാ ജീവജാതികളുടെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം നൽകുവാനാണ് ഈ ദിനം ആചരിക്കുന്നത്.
ലോകം ഇന്ന് വെള്ളത്തിനും വെളിച്ചത്തിനും പച്ചപ്പിനും ശുദ്ധവായുവിനും പോർവിളി കൂട്ടുന്നു. ആരോഗ്യകരമായ പരിസ്ഥിതിക്കു മാത്രമേ സൂഹത്തെ ആരോഗ്യപരമായി നിലനിർത്താൻ കഴിയു . പ്രകൃതി സംരക്ഷണത്തിനു വേണ്ടി നമ്മുടെ സമയത്തിന്റെ പകുതി നീക്കി വച്ചാൽ വരും തലമുറയ്ക്ക് ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും .പ്രകൃത്തിയെ നമ്മൾ ചൂഷണം ചെയ്യുന്നു. നമ്മുടെ സമ്പത്തി നോടുള്ള ആർത്തി കാരണം. നാം തന്നെ കുഴി കുഴിക്കുന്നു നമ്മളെ വീഴ്ത്താൻ
പ്രകൃതിയെ കൂടുതൽ അറിയുക ,കൈവിടാതെ കാത്തുസൂക്ഷിക്കുക.


പത്തു പുത്രന്മാർക്ക് തുല്യം ഒരു മരം ......

July 29
12:53 2020

Write a Comment