SCHOOL EVENTS

നദിക്കൊരിടം; ചിറ്റാറിനെ തൊട്ടറിഞ്ഞ് ആരൂർ ഗവ. എൽ.പി.എസിലെ സീഡ് ക്ലബ്ബ്

  • നദിക്കൊരിടം; ചിറ്റാറിനെ തൊട്ടറിഞ്ഞ് ആരൂർ ഗവ. എൽ.പി.എസിലെ സീഡ് ക്ലബ്ബ്
  • നദിക്കൊരിടം; ചിറ്റാറിനെ തൊട്ടറിഞ്ഞ് ആരൂർ ഗവ. എൽ.പി.എസിലെ സീഡ് ക്ലബ്ബ്

നദിക്കൊരിടം; ചിറ്റാറിനെ തൊട്ടറിഞ്ഞ് ആരൂർ ഗവ. എൽ.പി.എസിലെ സീഡ് ക്ലബ്ബ് ആരൂർ: ലോക നദീദിനത്തോടനുബന്ധിച്ച് ആരൂർ ഗവ. എൽ.പി.എസിലെ സീഡ് ക്ലബ്ബ് “നദിക്കൊരിടം" – "Room for River” എന്ന പേരിൽ നദീപഠന പരിപാടി സംഘടിപ്പിച്ചു വാമനപുരം നദിയുടെ ശാഖയായ ചിറ്റാർ പുഴയുടെ തീരത്ത് നടന്ന പരിപാടിയിൽ കുട്ടികൾ നദിയെയും അതിന്റെ പ്രകൃതിപരിസരങ്ങളെയും നേരിട്ടറിഞ്ഞു നദീതീരം സന്ദർശിച്ച വിദ്യാർത്ഥികൾ പുഴയുടെ നിലനിൽപ്പിന് സഹായിക്കുന്ന ജൈവവൈവിധ്യ ഘടകങ്ങൾ നിരീക്ഷിച്ച് കുറിപ്പുകൾ തയ്യാറാക്കി നദിയുടെ സ്വാഭാവിക ഒഴുക്കിനും നദീതീര ആവാസവ്യവസ്ഥയ്ക്കും ഇടം നൽകേണ്ടതിന്റെ പ്രാധാന്യവും അവർ മനസ്സിലാക്കി തുടർന്ന് നദിസംരക്ഷണ പ്രതിജ്ഞയെടുത്തു. “പുഴകൾ മാനവസംസ്കൃതിയുടെ മഹാധമനികൾ; പുഴ ഒഴുകിയാൽ പച്ചപ്പ്, പുഴ മരിച്ചാൽ മരുഭൂമി” എന്ന സന്ദേശം പകരുന്ന ബോർഡും നദിക്കരയിൽ സ്ഥാപിച്ചു നദിയെ കാണുന്നതിനപ്പുറം അതിന്റെ ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും പാരിസ്ഥിതിക പ്രാധാന്യവും മനസ്സിലാക്കി കുട്ടികളിൽ നദി സംരക്ഷണബോധം ഉണർത്താൻ പരിപാടിയിലൂടെ സാധ്യമായി 'ഹരിതജീവിതത്തിനായി'എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ മിഷന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടിക്ക് സീഡ് ക്ലബ് അംഗങ്ങൾ നേതൃത്വം നൽകി പി ടി എ പ്രസിഡൻറ് ശാലു.ജി , പ്രഥമാധ്യാപകൻ ഷഹിൻ പി. എം , സീനിയർ അസിസ്റ്റൻറ് മിനി വി. ആർ തുടങ്ങിയവർ പങ്കെടുത്തു

November 06
12:53 2026

Write a Comment