GK News

ഐ ഡിസ്സെന്റ് : റൂത്ത് ബേഡർ ജിൻസ്ബെർഗ് മേക്സ് ഹേർ മാർക്ക്

റൂത്ത് ബേഡർ ജിൻസ്ബെർഗ് അമേരിക്കൻ സുപ്രീം കോടതിയിലെ അസോസിയേറ്റ് ജസ്റ്റിസ് ആണ് . ബിൽ ക്ളിന്റൺന്റെ കാലത്തു ജോലിയിലെ പ്രവേശിച്ച റൂത്തിന്റെ ജീവിതത്തെ കുറിച്ച് ഡെബി ലേവി എഴുതിയ പുസ്തകമാണ് ഐ ഡിസ്സെന്റ് :  റൂത്ത് ബേഡർ ജിൻസ്ബെർഗ് മേക്സ് ഹേർ മാർക്ക് .  റൂത്ത് എന്നും അഭിപ്രായ ഭിന്നത മാത്രം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് . മനുഷ്യർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് എതിരെ ആയിരുന്നു ആ എതിരഭിപ്രായം എന്നു മാത്രം . സാധാരണക്കാരന്റെ അവകാശങ്ങൾക്ക് വേണ്ടി അവർ എന്നും പോരാടി . മനുഷ്യാവകാശങ്ങൾ  ധ്വംസിക്കപ്പെടുന്ന      അവസരത്തിൽ എല്ലാം തന്നെ അവരുടെ തീരുമാനങ്ങൾ വേറിട്ട് നിന്നു . കഠിനാധ്വാനം , ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിനുള്ള മനഃസാന്നിധ്യം , മറ്റുള്ളവരുടെ അഭിപ്രായത്തെ എതിർക്കുമ്പോഴും അവരുമായുള്ള ബന്ധങ്ങൾ തകരാതെ തന്നെ മുന്നോട്ട് പോകുവാനുള്ള കഴിവ് എന്നിവയൊക്കെ കുട്ടികൾക്ക് പ്രചോദനം നൽകുന്നവയാണ് . ഡെബി ലേവി എന്ന എഴുത്തുകാരി ഒരു അഭിഭാഷകയും കുട്ടികളുടെ പുസ്തകങ്ങൾ എഴുതുന്ന വ്യക്തിയുമാണ് . 

ലക്ഷ്മി നവപ്രഭ 

January 20
12:53 2017

Write a Comment