GK News

പേഴ്‌സി സ്‌പെന്‍സര്‍

അടിസ്ഥാന വിദ്യാഭ്യാസം മാത്രമേ പേഴ്‌സിക്ക് ഉണ്ടായിരുന്നുള്ളു. എന്നിരുന്നാലും മുന്നൂറോളം വസ്തുക്കളുടെ പേറ്റന്റുകളാണ് പേഴ്‌സിയുടെ പേരില്‍ ഉള്ളത്, അവയില്‍ പലതും മനുഷ്യരാശിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയവയും. രണ്ടു പ്രധാന കണ്ടുപിടിത്തങ്ങള്‍ മനുഷ്യനെ യുദ്ധത്തിലും സമാധാനത്തിലും ഇന്നും പിന്തുടരുന്നു. അതിലൊന്ന് റഡാറാണ്. റഡാര്‍ കണ്ടുപിടിച്ചത് മറ്റൊരാളായിരുന്നുവെങ്കിലും അതിനെ പ്രാവര്‍ത്തികമാക്കാനുള്ള ട്യൂബ് ഡിസൈന്‍ നടത്തിയത് പേഴ്‌സി ആയിരുന്നു. പിന്നീട്, റഡാര്‍ യുദ്ധസജ്ജമാക്കിയ 'റെയ്ത്തിയോണ്‍' എന്ന കമ്പനിയിലായിരുന്നു അന്നു പേഴ്‌സി ജോലി ചെയ്തിരുന്നത്. ഒരിയ്ക്കല്‍ പേഴ്‌സി ഒരു റഡാര്‍ സെറ്റിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പോക്കറ്റില്‍ കിടന്ന ചോക്കലേറ്റ് ബാര്‍ ഉരുകി. എന്തുകൊണ്ട് ഇതു സംഭവിച്ചു എന്ന പരീക്ഷണം എത്തിയത് 'മൈക്രോ വേവ് കുക്കിങ് അവ്ന്‍' എന്ന ഉപകരണത്തില്‍ ആയിരുന്നു. പേഴ്‌സി ആദ്യം ഉണ്ടാക്കിയ അവ്‌ന്റെ  ഉയരം ആറടി ആയിരുന്നു. ഭാരം മുന്നൂറ്റി നാല്‍പ്പത് കിലോയും. 1945ല്‍ മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ വില 3,000 ഡോളറും. 1967ല്‍ മേശപ്പുറത്ത് വയ്ക്കാവുന്നതും അഞ്ഞൂറ് ഡോളറില്‍ താഴെ വിലയുള്ളതുമായ അവ്‌നുകള്‍ ഇറങ്ങി. 
 ഇതൊക്കെയാണെങ്കിലും പേഴ്‌സി ആ സമയം റെയ്ത്തിയോണില്‍ ജോലി ചെയ്തിരുന്നതുകൊണ്ട് ഒരു അവ്‌ന് രണ്ടു ഡോളര്‍  എന്ന നിലയിലുള്ള വളരെ ചെറിയ ഒരു റോയല്‍റ്റി മാത്രമേ കിട്ടിയുള്ളു.

January 28
12:53 2017

Write a Comment