ചാള്‍സ് ലീപ്പര്‍ ഗിഗ്ഗ്
ചാള്‍സ് ലീപ്പര്‍ ഗിഗ്ഗ് എന്നയാളാണ് നമ്മള്‍ ഇന്ന് 'സെവന്‍ അപ്' എന്ന് വിളിക്കുന്ന, നാരങ്ങാ സ്വാദില്‍ അടിസ്ഥാനമായ ശീതളപാനീയം ഉണ്ടാക്കിയത്. 'ബിബി ലേബല്‍ ലിതിയേറ്റഡ് ലൈം സോഡ' എന്നാണ് സെവന്‍ അപ്പിന് പേറ്റന്റിലുള്ള പേര്. ഗിഗ്ഗ് തന്നെ ഓറഞ്ചിന്റെ സ്വാദില്‍ ഉള്ള മറ്റൊരു പാനീയവും ഇറക്കിയിരുന്നു. 'വിസില്‍' എന്നാണ് അതിന്റെ പേര്. എന്നാല്‍, അത് മറ്റൊരു കമ്പനിക്ക് വേണ്ടി ഉണ്ടാക്കിയതിനാല്‍ അതിന്റെ അവകാശം ഗിഗ്ഗിന് നഷ്ടപ്പെട്ടു. ഓറഞ്ച് അടിസ്ഥാനമാക്കി 'ഹൗഡി' എന്നൊരു പാനീയവും ഗിഗ്ഗ് ഉണ്ടാക്കിയിട്ടുണ്ട്. വിസിലും ഹൗഡിയും അമേരിക്കന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
January 31
12:53
2017