GK News

അഡോള്‍ഫ് എമില്‍ ബീറിങ്

അഡോള്‍ഫ് എമില്‍ ബീറിങ് അറിയപ്പെടുന്നത് 'കുട്ടികളുടെ രക്ഷകന്‍' എന്നാണ്... ഒരുകാലത്ത് മനുഷ്യരാശിയെ ഇല്ലാതാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച മൂന്നു രോഗങ്ങളായിരുന്നു ക്ഷയം, ഡിഫ്തീരിയ, ടെറ്റനസ് എന്നിവ. ഡിഫ്ത്തീരിയ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയപ്പോള്‍, ടെറ്റനസ് മുറിവുകളിലൂടെ കടന്ന് ഇല്ലാതാക്കിയത് പട്ടാളക്കാരെ ആയിരുന്നു. അഡോള്‍ഫ് എമില്‍ ബീറിങ് ഈ മൂന്നു രോഗങ്ങളെയും ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ആദ്യ വിജയം നേടിയത് ഡിഫ്തീരിയയ്ക്ക് എതിരെയും. 
 'സിറം തെറാപ്പി' എന്ന മേഖലയില്‍ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ച ബീറിങ്ങിന്, ആ മാര്‍ഗം ഉപയോഗിച്ച് ടെറ്റനസിനെയും കീഴടക്കാന്‍ കഴിഞ്ഞു. എന്നാല്‍, ട്യൂബര്‍കുലോസിസ് എന്ന ക്ഷയത്തിനെതിരെ ഭാഗിക വിജയമേ നേടാന്‍ കഴിഞ്ഞുള്ളു. ഡിഫ്തീരിയയെ കീഴടക്കാന്‍ കഴിഞ്ഞതിനാല്‍ 1901ല്‍ നോബല്‍ സമ്മാന ജേതാവുമായി, അഡോള്‍ഫ് എമില്‍ ബീറിങ്.

February 01
12:53 2017

Write a Comment