ഫിലിപ്പ് ഡീല്‍
സീലിങ് ഫാനുകള്‍ കണ്ടുപിടിച്ചത് ഫിലിപ്പ് ഡീല്‍ ആണ്. ഇതുകൂടാതെ ഒട്ടനവധി കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവും കൂടിയാണ് ഫിലിപ്പ് ഡീല്‍. പലതരം മോട്ടോറുകള്‍, തയ്യല്‍ മെഷീനുമായി ബന്ധപ്പെട്ട പല ഭാഗങ്ങള്‍, ഇലക്ട്രിക്ക് ബള്‍ബുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ എന്നിവയിലൊക്കെ ഡീലിന്റെ ബുദ്ധിയുമുണ്ട്.
സത്യത്തില്‍ ഫാന്‍ കണ്ടുപിടിച്ചത് മറ്റൊരാള്‍ ആണ്. ഷൈലര്‍ സ്‌കാറ്റ്‌സ് വീലര്‍ 1882ല്‍ കണ്ടുപിടിച്ച ഫാനിനെ, തയ്യല്‍ മെഷീനു വേണ്ടി നിര്‍മിച്ച ഒരു മോട്ടോറില്‍ ഘടിപ്പിച്ച് മുറിയുടെ മേല്‍ത്തട്ടില്‍ പിടിപ്പിച്ച് ആദ്യത്തെ സീലിങ് ഫാന്‍ ഉണ്ടാക്കുകയായിരുന്നു ഡീല്‍. 1887ല്‍ ആയിരുന്നു ഇത്. പിന്നീട് ഇതില്‍ ഒരു ലൈറ്റും കൂട്ടിച്ചേര്‍ത്തു.
1904ല്‍ അദ്ദേഹം മൂന്നു ഭാഗത്തേക്ക് തിരിക്കാവുന്ന ഒരു സ്‌ളിറ്റ് ജോയിന്റ് കൂടി സാധാരണ ഫാനില്‍ ഘടിപ്പിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം, തന്നെ തിരിയുന്ന ഓസിലേറ്റിങ് ഫാന്‍ ആയി ഇതിനെ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.
February 07
12:53
2017