ചാര്‍ളി ബൂത്ത് സ്റ്റാര്‍ട്ടിങ് ബ്ലോക്സ്
പിതാവിന്റെ കൂടെ ഫിറ്റര്‍ ആയി ജോലി നോക്കുന്ന വേളയില്‍ ആണ് ചാര്‍ളി ബൂത്ത് ഓട്ടക്കാരനായി മാറിയത്. ഓസ്ട്രേലിയയിലെ അതി പ്രശസ്തമായ സ്റ്റാവേല്‍ ഗിഫ്റ്റ്സ് മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു ചാര്‍ളി. അത്തരം ഒരു മത്സര വേളയില്‍ ആണ് സ്റ്റാര്‍ട്ടിങ് ബ്ലോക്സ് എന്ന ആശയം അദ്ദേഹത്തിനുണ്ടായത്. പിതാവിന്റെ സഹായത്തോടെ ചാര്‍ളി അത് നിര്‍മ്മിക്കുകയും ചെയ്തു . എന്നാല്‍ അടുത്ത മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ബ്ലോക്സ് ഉപയോഗിച്ചതിന്റെ പേരില്‍ ജീവിതകാലം മുഴുവനും കളിക്കളത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കി. പക്ഷേ സ്റ്റാര്‍ട്ടിങ് ബ്ലോക്ക് എന്ന ആശയം വളരെ നല്ലതാണ് എന്ന് കണ്ടെത്തിയ വിധികര്‍ത്താക്കള്‍ ആ തീരുമാനം അടുത്ത ആഴ്ച തന്നെ മാറ്റി. നൂറ്റിനാല് വയസ്സുവരെ ജീവിച്ചിരുന്ന ചാര്‍ളി 2008 ല്‍ ആണ് അന്തരിച്ചത് .
February 14
12:53
2017