GK News

അനസ്താസ് ഡ്രാഗമിര്‍


റൊമേനിയയില്‍ ജനിച്ച അനസ്താസ് ഡ്രാഗമിര്‍ പല കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായത്, അപകട സമയത്ത് വിമാനത്തില്‍ നിന്നും തെറിച്ചു പോകുന്ന ഇജക്ഷന്‍ സീറ്റ് ആണ് . കാറ്റാപള്‍ട്ടബിള്‍ കോക്ക്പിറ്റ് എന്നാണ് ആദ്യം ഡ്രാഗമിര്‍ ഇതിനു പേരിട്ടിരുന്നത്. ഓരോ യാത്രക്കാരന്റെയും പാരച്യൂട്ട് ഘടിപ്പിച്ച സീറ്റുകള്‍ ഒരു അപകടസമയത്ത് വിമാനത്തില്‍ നിന്നും തെറിച്ചു പോകുന്ന രീതിയിലാണ് അദ്ദേഹം ഇത് ഉണ്ടാക്കുവാന്‍ ശ്രമിച്ചതെങ്കിലും പിന്നീട് യുദ്ധ വിമാനങ്ങളിലെ കോക്ക്പിറ്റിലേക്ക് എന്ന രീതിയില്‍ ഡിസൈന്‍ മാറ്റുകയാണുണ്ടായത്.

February 17
12:53 2017

Write a Comment