വിഷമുള്ള സ്രാവുകൾ
‘ഡോഗ് ഫിഷ്’ സ്രാവുകൾ അല്ലെങ്കിൽ ‘സ്പൈനി ഡോഗ് ഫിഷു’കൾ സ്രാവിന്റെ വർഗത്തിൽ ഉള്ളവയാണ്. മറ്റു സ്രാവുകൾക്ക് ഇല്ലാത്ത ചില പ്രത്യേകതകൾ ഇവയ്ക്കുണ്ട്. ശരീരം പരുപരുപ്പുള്ളതാണ് എന്നതാണ് ഒരു പ്രധാന കാര്യം. മറ്റു സ്രാവുകൾക്കില്ലാത്ത ഒരു കാര്യം കൂടി ഇവയ്ക്കുണ്ട്, നേരിയ വിഷമുള്ളവയാണിവ. മുതുകിനോട് ഒട്ടിയ ഭാഗത്തുള്ള നട്ടെല്ലിൽ വിഷമുണ്ട്. ഈ വിഷം മനുഷ്യർക്ക് ചിലപ്പോൾ അപായമുണ്ടാക്കിയേക്കാം. ഒരു ഡോഗ് ഫിഷ് പ്രായപൂർത്തിയെത്താൻ ഇരുപത് വർഷമെടുക്കും. ഇരുപത്തിനാല് മാസമാണ് ഗർഭകാലം. നാലടി വരെ നീളമുള്ള ഇവ സാധാരണയായി മറ്റു മീനുകളെയാണ് തിന്നുന്നത്.
ഇവയുടെ ആമാശയത്തിലും കരളിലും ‘സ്ക്വാലമീൻ’ എന്നൊരു വസ്തുവുണ്ട്. മനുഷ്യരിൽ ചെറിയ രക്തക്കുഴലുകൾ പുതുതായി ഉണ്ടാകുന്നത് തടയാൻ ഇവയ്ക്ക് കഴിയും. ഇപ്പോൾ പാർക്കിൻസൺസ് അസുഖത്തിന് ഇതിൽ നിന്ന് മരുന്നുണ്ടാക്കാമെന്ന് ഗവേഷകർ പറയുന്നു.
ഇരുപത്തിയഞ്ച് മുതൽ നൂറ് വയസ്സുവരെ ജീവിക്കുന്ന ഡോഗ് ഫിഷുകൾ ചിലയിടങ്ങളിൽ കുറഞ്ഞുവരികയാണെന്നും അവർ കണ്ടെത്തി. (ഭൂമിയിൽ ഇന്ന് ഏറ്റവും കൂടുതൽ ഉള്ള സ്രാവുകളിൽ ഒന്നായാണ് ഡോഗ് ഫിഷുകളെ കണക്കാക്കിയിരിക്കുന്നത്). ഇതിന്റെ കാരണം തേടിയാണ് ഇപ്പോൾ അവരുടെ ഗവേഷണങ്ങൾ
ലക്ഷ്മി നവപ്രഭ
February 20
12:53
2017