paedogenesis
ലാർവ രൂപത്തിൽ ഇരിക്കുന്ന ജീവി പ്രത്യുത്പാദനം നടത്തുന്നതിനെയാണ് ‘paedogenesis’ എന്ന് പറയുന്നത്. പല ജീവികൾക്കും ലാർവയിൽ നിന്നും (ശൈശവാവസ്ഥയിലുള്ള രൂപം) പൂർണ വളർച്ചയെത്തിക്കഴിഞ്ഞ രൂപത്തിൽ എത്തിയാൽ മാത്രമേ പ്രത്യുത്പാദനത്തിന് പ്രാപ്തമാകൂ. ഉദാഹരണം: തവള. തവളകളുടെ ലാർവ രൂപമായ വാൽമാക്രിക്ക് പ്രത്യുത്പാദന ശേഷിയില്ല. എന്നാൽ, മെക്സിക്കൻ മലനിരകളിലുള്ള നദികളിലെ ‘ആക്സലോട്ടിൽ’ (axolotl) എന്ന ‘നീർപ്പല്ലി’ക്ക് (ഉടുമ്പ്, അരണ എന്നിവയുടെ വർഗത്തിൽ ഉള്ളവയാണ്) ഒരു പ്രത്യേകതയുണ്ട്. ലാർവ രൂപത്തിൽ ഉള്ളവയും പ്രത്യുത്പാദന ശേഷിയുള്ളവയാണ്. ഇത്തരം വേറെയും ജീവികൾ ഭൂമിയിൽ ഉണ്ട്.
‘neoteny paedogenesis’ എന്ന അർഥത്തിൽ ഉപയോഗിക്കുന്ന മറ്റൊരു വാക്കുമുണ്ട് ‘neoteny’ (നിയോടെനി) എന്നാണ് ആ വാക്ക്. രണ്ടുവിധത്തിൽ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പൂർണ വളർച്ചയെത്തിയിട്ടും ലാർവകാലത്തെ ചില സ്വഭാവങ്ങളോ രൂപമോ നിലനിർത്തുക, അല്ലെങ്കിൽ ലാർവ അവസ്ഥയിലും പൂർണവളർച്ചയുടെ ചില സ്വഭാവങ്ങൾ കാണിക്കുക എന്നീ രണ്ട് അവസ്ഥകളിലും ഈ വാക്ക് ഉപയോഗിക്കാറുണ്ട്
February 23
12:53
2017