GK News

ബ്രിട്ടീഷുകാർക്ക് ഒരു സംശയം, ശലഭങ്ങളുടെ എണ്ണം കുറയുന്നുണ്ടോ ?

ഏതായാലും ഒന്ന് എണ്ണിക്കളയാം എന്നായി ശാസ്ത്രജ്ഞർ. പത്ത് വർഷമെടുത്തു, പഠനം എവിടെയെങ്കിലും ഒന്നെത്താൻ. ഇപ്പോൾ ഫലം പുറത്തു വന്നിരിക്കുന്നു. ദക്ഷിണ ഇംഗ്ളണ്ടിന്റെ മുകളിലൂടെ മാത്രം മൂന്നര ട്രില്യൺ (ഈ ട്രില്യൺ ഒരു ചെറിയ സംഖ്യയൊന്നുമല്ല. ഒന്ന് എന്ന അക്കം ഇട്ടതിനു ശേഷം പന്ത്രണ്ട് പൂജ്യം ഇട്ടാൽ ട്രില്യൺ ആകും) ശലഭങ്ങൾ ആണ് ഒരുവർഷം കടന്നു പോകുന്നത്. മാത്രമല്ല, ഇവയുടെ സംഖ്യയിൽ വർദ്ധനയും ഉണ്ട്. ഇതിന്റെ എട്ടിലൊന്നു പോലുമില്ല അതിലെ കടന്നുപോകുന്ന ഇംഗ്ലണ്ടിലെ ‘സോങ് ബേർഡു’കളുടെ എണ്ണം. 
 ഈ ശലഭങ്ങളുടെ കൂട്ടത്തിൽ ചില പ്രത്യേക സമയങ്ങളിൽ കടന്നുവരുന്നവയും ഉണ്ട്. ഇത് ഇവയുടെ ദേശാടന സ്വഭാവത്തെയാണ് കാണിക്കുന്നതെന്നാണ് ഗവേഷണ വിഭാഗം തലവൻ ജേസൺ ചാപ്മാൻ പറയുന്നത്. ഭൂമിയിൽ നിന്ന് പതിനഞ്ച് മീറ്റർ ഉയരത്തിൽ പറക്കുന്നവയുടെ കണക്ക് മാത്രമേ എടുത്തിട്ടുള്ളു.

March 27
12:53 2017

Write a Comment