ശാസ്ത്രജ്ഞര്‍ മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി
മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ 'കണ്‍വെട്ടത്ത് ഒളിച്ചിരുന്ന' അവയവം ഐറിഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
'മെസെന്ററി' ( Mesentery ) എന്നറിയപ്പെടുന്ന ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത് ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.
മെസെന്റെറിയുടെ ധര്‍മമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിന്റെ കണ്ടെത്തല്‍ ശാസ്ത്രരംഗത്ത് പുതിയ പഠനശാഖയ്ക്ക് തുടക്കമിടുമെന്ന് അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകന്‍ ജെ. കാല്‍വിന്‍ കോഫി പറഞ്ഞു.
ഇദ്ദേഹമാണ് ശരീരത്തെ കുടലുമായി ബന്ധിപ്പിക്കുന്ന മെസെന്ററി അവയവമാണെന്ന് ആദ്യം കണ്ടെത്തിയത്.
- മെസെന്റെറിക് സയന്‍സ്' ഇനി പുതിയ പഠനവിഭാഗം
- തിരിച്ചറിഞ്ഞത് 79- ആം അവയവം
- സങ്കീര്‍ണശസ്ത്രക്രിയകള്‍ ഒഴിവാക്കാനാകും
- ചികിത്സാച്ചെലവ് കുറയും
മെസെന്ററിയെ എന്തുകൊണ്ട് അവയവമായി കണക്കാക്കുന്നു എന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന പ്രബന്ധം മെഡിക്കല്‍ ജേണലായ 'ദ ലാന്‍സെറ്റി'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.