GK News

സംഗീതമോ ഭാഷയോ പഠിക്കൂ

ചെറുതും വലുതുമായ പല കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ധാരണാശക്തി (cognitive ability) ആവശ്യമാണ്. എന്നാല്‍, ഇത് യഥാര്‍ഥ അറിവുമായി ബന്ധമുണ്ടാകണമെന്നും ഇല്ല. എങ്ങനെ പഠിക്കുന്നു, ഓര്‍ക്കുന്നു, പ്രശ്‌നപരിഹാരം കണ്ടെത്തുന്നു, ശ്രദ്ധിക്കുന്നു... തുടങ്ങി അനേകം കാര്യങ്ങള്‍ക്ക് ഇവ ആവശ്യമാണു താനും. 
ഇത്തരം കഴിവുകളെ സ്വാധീനിക്കാന്‍ എന്താണ് മാര്‍ഗം. രണ്ടു കാര്യങ്ങള്‍ക്കു മാത്രമേ അതിനു കഴിയുകയുള്ളൂ എന്നാണ് ശാസ്ത്രം പറയുന്നത്. ഒന്ന് സംഗീതമാണ്. ഒരു പുതിയ ഭാഷ പഠിക്കുക എന്നുള്ളതാണ് രണ്ടാമത്തേത്. സംഗീതമാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ സംഗീതോപകരണം കൈകാര്യം ചെയ്യാന്‍ പഠിക്കല്‍ ആണ് ഏറ്റവും ഉത്തമം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മ്യൂസിക് ആന്‍ഡ് ന്യൂറോ ഇമേജിങ് ലാബ് വിഭാഗം മേധാവി ഗോട്ട്ഫ്രീഡ് ഷ്‌ലോഗ് പറയുന്നതനുസരിച്ച് ഒരു സംഗീതോപകരണം കൈകാര്യം ചെയ്യുമ്പോള്‍ തലച്ചോര്‍ ഒരു കാര്യത്തെ വിശകലനം ചെയ്യുന്ന രീതി തന്നെ സ്വാധീനിക്കപ്പെടുന്നു. നാളുകള്‍ ഏറെ ചെല്ലുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തന രീതിയേയും ഘടനയെയും മാറ്റാന്‍ ഇതുവഴി സാധിക്കുമത്രേ.
ഒരു പുതിയ ഭാഷ പഠിക്കുന്നത് ഒരു കാര്യത്തില്‍ ശ്രദ്ധിക്കാനുള്ള നമ്മുടെ കഴിവിനെ വികസിപ്പിക്കുന്നതായി എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ ചില പഠനങ്ങള്‍ കണ്ടെത്തി. മൂന്നു കാര്യങ്ങളാണ് അവര്‍ കണ്ടെത്തിയത്. ഒരു ഭാഷയുടെ ഹ്രസ്വകാല പഠനം പോലും നമുക്ക് പ്രയോജനം ചെയ്യുന്നു. ഭാഷ പഠിക്കുന്നതിനു പ്രായം ഒരു തടസ്സമല്ല. അങ്ങനെ നമ്മള്‍ നേടിയെടുക്കുന്ന കഴിവുകള്‍ പരിശീലനം കൊണ്ട് ദീര്‍ഘകാല പ്രയോജനം നേടാന്‍ നമ്മെ സഹായിക്കുന്നു.

July 06
12:53 2017

Write a Comment