GK News

കേരളത്തിൽ പുതിയ ചെറുതേനീച്ച

ഇന്ത്യയിൽ നിന്ന്  രണ്ടിനം പുതിയ ചെറുതേനീച്ചകളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിൽ ഒന്ന് കേരളത്തിൽ നിന്നാണ്. മറ്റൊന്നെ മഹാരാഷ്ട്രയിൽ നിന്നും. ബെംഗളൂരു കാർഷിക സർവകലാശാലയിലെ പ്രൊഫ്. ശശിധർ വിരകമത്, മൂലമറ്റം സെന്റ്. ജോസഫ്‌സ് കോളേജിലെ സൂവോളജി അദ്ധ്യാപകനായിരുന്ന ഡോ.കെ സാജൻ ജോസ് എന്നിവരാണ് ഇവയെ കണ്ടെത്തിയത് അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധികരണമായ ദി ബയോ സ്കാനിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധികരിച്ചിട്ടുള്ളത്. ട്രെഗോന ഇറിഡിപെനിസ് എന്ന ഒരൊറ്റയിനം ചെറു തേനീച്ച മാത്രമേ കേരളത്തിൽ ഉള്ളുവെന്നാണ് കരുതിയിരുന്നത്. എപ്പോൾ കണ്ടെത്തിയിരിക്കുന്ന ഇനം ലിസോ ട്രെഗോന ജെനുസിൽ പെടുന്നതാണ്. ലിസോ ട്രെഗോന ചന്ദ്രി എന്നാണ് ഇതിനു നൽകിയിരിക്കുന്ന ശാസ്ത്ര നാമം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വെട്ടുകല്ലുമടകളാണ് ഇവയുടെ ആവാസ സ്ഥലം.ഇവയുടെ തേൻകുടങ്ങൾക്ക് വെള്ള നിറമായതിനാൽ 'വെൺചെറുതേനിച്ച'കൾ എന്ന ഇവയെ വിളിക്കാമെന്ന് പഠനത്തിന് നേത്രത്വം നൽകിയ മൂവാറ്റുപുഴ നിർമല കോളേജ് സുവോളജി വിഭാഗം മുൻ മേധാവി ഡോ.ഷാജു തോമസ് പറഞ്ഞു.

September 22
12:53 2017

Write a Comment