ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ മൂല്യം 2.7 ലക്ഷം കോടി രൂപ
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സ്ഥിതിചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ മൂല്യം 4200 കോടി ഡോളറെന്ന് (2.7 ലക്ഷം കോടി രൂപ) കണക്കാക്കി. ഗ്രേറ്റ് ബാരിയര്‍ റീഫ് ഫൗണ്ടേഷന്‍ നിയോഗിച്ച സമിതിയാണ് ആറുമാസത്തെ പഠനത്തിലൂടെ മൂല്യം കണക്കാക്കിയത്.
64,000 തൊഴിലവസരങ്ങളാണ് ബാരിയര്‍ റീഫുമായി ബന്ധപ്പെട്ടുള്ളത്. ഓസ്‌ട്രേലിയന്‍ ദേശീയ ബാങ്കിനേക്കാള്‍ വലിയ തൊഴില്‍ ദാതാവാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് -റിപ്പോര്‍ട്ട് പറയുന്നു. ഓരോ വര്‍ഷവും ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് 600 കോടി ഡോളറാണ് റീഫ് സംഭാവന ചെയ്യുന്നത്.

ഇതിനുപുറമേ ആവാസവ്യവസ്ഥയെന്ന നിലയിലും ബാരിയര്‍ റീഫ് സമ്പന്നമാണ്. ഇതെല്ലാം കണക്കാക്കിയും ഓസ്‌ട്രേലിയയിലും വിദേശത്തുമായുള്ള 15,000 പേര്‍ക്കിടയില്‍ സര്‍വേ നടത്തിയുമാണ് മൂല്യം നിശ്ചയിച്ചത്. ആദ്യമായാണ് ഇങ്ങനെയൊരു കണക്കെടുപ്പ്.
ആഗോളതാപനം റീഫിനെ നശിപ്പിക്കുന്നു എന്ന പഠനത്തിനുപിന്നാലെയാണ് ഇങ്ങനൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ആഗോളതാപനം റീഫിനെ നശിപ്പിക്കുന്നു എന്ന പഠനത്തിനുപിന്നാലെയാണ് ഇങ്ങനൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
October 12
12:53
2017