''ജൈവഘടികാരത്തിനുള്ളില്‍ അവര്‍ നുഴഞ്ഞുകയറി''
പഴയീച്ചയുടെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം
മനുഷ്യരും മറ്റു ജന്തുക്കളും സസ്യങ്ങളും അവയുടെ ജൈവതാളവുമായി എങ്ങനെ പൊരുത്തപ്പെട്ടിരിക്കുന്നുവെന്ന് വിശദമാക്കുന്നതാണ് വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹമായ കണ്ടെത്തല്‍. ജെഫ്രി സി. ഹോളും മൈക്കല്‍ റോസ്ബാഷും മൈക്കല്‍ ഡബ്ല്യു. യങ്ങും 'ജൈവഘടികാരത്തിനുള്ളില്‍ നുഴഞ്ഞുകയറി അതിന്റെ ആന്തരികപ്രവര്‍ത്തനം മനസ്സിലാക്കി'യെന്ന് നൊബേല്‍ വിധികര്‍ത്താക്കള്‍ പറഞ്ഞു.
ഭൂമിയുടെ ഭ്രമണവുമായി ബന്ധപ്പെട്ടതാണ് എല്ലാ ജീവജാലങ്ങളുടെയും ജീവിതം. മനുഷ്യനടക്കമുള്ള സകലജീവികളിലും ഇതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ജൈവഘടികാരമുണ്ടെന്ന് വളരെക്കാലമായി ശാസ്ത്രലോകത്തിന് അറിവുള്ളതാണ്. സക്കെയിഡിയെന്‍ ഘടികാരം എന്നാണ് ഇതിനെ വിളിക്കുന്നത്. നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ ഇതിനെ നിയന്ത്രിക്കുന്ന ജീനുകള്‍ കണ്ടെത്തി. പ്രകാശം എങ്ങനെയാണ് ഇവയുടെ പ്രവര്‍ത്തനത്തെ ക്രമീകരിക്കുന്നതെന്നും മനസ്സിലാക്കി. ഒരിനം പഴയീച്ചയിലായിരുന്നു പരീക്ഷണം. ഇതിന്റെ ജീവിതക്രമത്തെ നിയന്ത്രിക്കുന്ന പെറോയിഡ് ജീനിനെ വേര്‍തിരിച്ചാണ് പഠനം നടത്തിയത്.
October 14
12:53
2017