ഉറങ്ങാനെന്തിന് തലച്ചോര്
തലച്ചോറിന് ലഭിക്കുന്ന വിശ്രമമാണ് ഉറക്കം. അതിനാല് ഊര്ജസ്വലതയോടെ പുതിയദിവസം തുടങ്ങാന് ഗാഢനിദ്ര തുണയാവും. ഉറക്കത്തെക്കുറിച്ചുള്ള പൊതുധാരണയാണിത്. എന്നാല്, ഉറങ്ങാന് തലച്ചോര് വേണമെന്ന് നിര്ബന്ധംപിടിക്കേണ്ട. തലച്ചോറില്ലാത്ത ജീവികളും ഉറങ്ങുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
മസ്തിഷ്‌കമില്ലാത്ത കടല്ജീവി ജെല്ലിഫിഷ് (കടല്‌ച്ചൊറി) ഉറങ്ങാറുണ്ടെന്ന് കാലിഫോര്ണിയ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകവിദ്യാര്ഥികള് കണ്ടെത്തി. പരീക്ഷണശാലയില് ഒരുരാത്രി ജെല്ലിഫിഷിനെ വെള്ളം ഇളക്കി വിശ്രമിക്കാന് അനുവദിച്ചില്ല. തൊട്ടടുത്ത ദിവസം ജെല്ലിഫിഷ് ഗാഢനിദ്രയുടെ ലക്ഷണങ്ങള് പ്രകടിപ്പിച്ചതായി ഗവേഷകര് നിരീക്ഷിച്ചു.
ഭൂമിയില് ജീവന് ആവിര്ഭവിച്ച കാലംമുതല് ഉറക്കമെന്ന പ്രതിഭാസവും ഉണ്ടായിരിക്കാമെന്ന് കാലിഫോര്ണിയ സര്വകലാശാലയിലെ ന്യൂറോ സയിന്റിസ്റ്റ് വില്യം ജോയ്‌നര് ചൂണ്ടിക്കാട്ടി. എഴുപതുകോടി വര്ഷംമുമ്പ് ഭൂമിയില് ഉടലെടുത്ത ജീവിവര്ഗമാണ് ജെല്ലിഫിഷ്.
October 19
12:53
2017