തേങ്ങ പൊതിച്ചുതിന്നുന്ന കൂറ്റന്‍ എലി
സോളമന്‍ ദ്വീപില്‍ദക്ഷിണ പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപില്‍ പടുകൂറ്റന്‍ എലിവര്‍ഗത്തെ കണ്ടെത്തി. വൃക്ഷങ്ങളില്‍ അധിവസിക്കുന്ന പുതിയ സ്പീഷിസ് എലിക്ക് ഉറോമിസ് വിക എന്നാണ് ഗവേഷകര്‍ നല്‍കിയ ശാസ്ത്രീയനാമം.
തലതൊട്ട് വാല്‍വരെ ഒന്നര അടിയാണ് വികയുടെ നീളം. ഇവനെങ്ങാനും കേരളത്തിലെത്തിയാല്‍ കേരകര്‍ഷകര്‍ തുലഞ്ഞതുതന്നെ. തേങ്ങ പൊതിച്ച് ചിരട്ടപൊട്ടിക്കാന്‍ കരുത്തുള്ള പല്ലുകളാണ് ഇവയ്ക്കുള്ളത്.
ദ്വീപ് സമൂഹത്തിലെ മഴക്കാടുകളില്‍ തേങ്ങ പൊതിച്ചുതിന്നുന്ന കൂറ്റന്‍ എലിയുണ്ടെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് 2010-ലാണ് യു.എസ്. നാച്വറല്‍ ഹിസ്റ്ററി ഫീല്‍ഡ് മ്യൂസിയം ഗവേഷകര്‍ അന്വേഷണം തുടങ്ങിയത്.
മരങ്ങളില്‍ ജീവിക്കുന്നതിനാല്‍ ഇവയെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒടുവില്‍ ഏഴുവര്‍ഷത്തെ തിരച്ചിലിനുശേഷം വെട്ടിയിട്ട മരത്തില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഒരെലിയെ പിടികൂടാന്‍ ഗവേഷണ സംഘത്തിനായി.
വന്‍കരകളില്‍നിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന സോളമന്‍ ദ്വീപ് സമൂഹത്തില്‍ മറ്റെങ്ങും കാണാത്ത ഒട്ടേറെ ജീവജാതികളുണ്ട്. വികയുടെ പൂര്‍വികര്‍ വന്‍കരയില്‍നിന്ന് എത്തിയതാവാമെന്ന് ഫീല്‍ഡ് മ്യൂസിയം ഗവേഷകന്‍ ടൈറോണ്‍ ലവേറി ചൂണ്ടിക്കാട്ടി.
ദ്വീപിലെ സവിശേഷ സാഹചര്യം ഇവയെ പുതിയ സ്പീഷിസാക്കി മാറ്റി. ജേണല്‍ മാമോളജിയിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.
October 24
12:53
2017