കൊമ്പന്‍സ്രാവ് ദിനം
വംശനാശഭീഷണി നേരിടുന്ന കൊമ്പന്‍ സ്രാവുകള്‍ക്കായി ഒരുദിനം. മനുഷ്യന്റെ കൈകടത്തലുകള്‍മൂലം സമുദ്ര ആവാസവ്യവസ്ഥയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയാണ് കൊമ്പന്‍സ്രാവുകള്‍.
സമുദ്രത്തില്‍ സംരക്ഷിക്കപ്പെടേണ്ട വിഭാഗമായാണ് കൊമ്പന്‍സ്രാവുകളെ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍, മീന്‍പിടിത്തബോട്ടുകളുടെ എണ്ണം സമുദ്രത്തില്‍ കൂടിയത് ഇതിന്റെ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.
ലോകത്തെ പല സമുദ്രതീരങ്ങളില്‍നിന്നും കൊമ്പന്‍സ്രാവുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക തീരങ്ങളില്‍ മാത്രമാണ് ഈ സ്രാവുകളെ കണ്ടുവരുന്നത്. കൊമ്പന്‍സ്രാവുകളുടെ ശതമാനം വളരെ കുറഞ്ഞുവരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് സി.എം.എഫ്.ആര്‍.ഐ. ഡിമേഴ്‌സല്‍ ഫിഷറീസ് ഡിവിഷന്‍ മേധാവി ഡോ. സക്കറിയ പറഞ്ഞു.
മീന്‍വലകള്‍ എറിയുമ്പോള്‍ ഇതില്‍ കുടുങ്ങി ഇവ ചാകാനുള്ള സാധ്യതകളും ഉണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവയെ കടലിലേക്കുതന്നെ തുറന്നുവിടാന്‍ മീന്‍പിടിക്കുന്നവര്‍ ശ്രദ്ധിക്കണം.
October 25
12:53
2017