റഡാറില്‍ പതിഞ്ഞ പെയിന്റഡ് ലേഡി പൂമ്പാറ്റക്കൂട്ടം
110 കിലോമീറ്ററോളം പരന്ന് പറക്കുന്ന പൂമ്പാറ്റക്കൂട്ടം. സ്വപ്നത്തില്‍പ്പോലും കാണാനാകാത്ത ഈ അതിമനോഹദൃശ്യം പതിഞ്ഞത് അമേരിക്കയിലെ കൊളറാഡയിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റഡാറിലാണ്.
അദ്ഭുതദൃശ്യത്തെക്കുറിച്ച് അധികൃതര്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് ഇത് 'പെയിന്റഡ് ലേഡി'യെന്ന പൂമ്പാറ്റക്കൂട്ടമാണെന്ന് തിരിച്ചറിഞ്ഞത്. ദേശാടനം നടത്തുന്ന പക്ഷിക്കൂട്ടമായിരിക്കാം ഇവയെന്നായിരുന്നു കേന്ദ്രം അധികൃതര്‍ ആദ്യം കരുതിയിരുന്നത്.
മൂന്നിഞ്ച് വരെ വലുപ്പം വെയ്ക്കുന്നവയാണ് ഈയിനം ചിത്രശലഭങ്ങള്‍. കാറ്റിന്റെ ദിശ പിന്തുടര്‍ന്ന പറക്കുന്ന ഇവ ഒരു ദിവസം നൂറുകണക്കിന് മൈലുകള്‍ പറക്കും. ആദ്യമായാണ് ഇത്തരമൊരു ദൃശ്യം തങ്ങളുടെ റഡാറില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കൊളറാഡോ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു.
October 31
12:53
2017