കുഞ്ഞന് അണ്ണാന് ഇന്‌ഡൊനീഷ്യയില്
ലോകത്തെ ഏറ്റവുംചെറിയ അണ്ണാറക്കണ്ണന്മാര് ഇന്‌ഡൊനീഷ്യയില്. ബൊര്മിയൊ മഴക്കാടുകളില്‌നിന്നാണ് ഗവേഷകര് കുഞ്ഞന് അണ്ണാനെ കണ്ടെത്തിയത്. 7.3 സെന്റീമീറ്റര് നീളവും 17 ഗ്രാം തൂക്കവുമാണ് ബോര്മിയന് പിഗ്മി അണ്ണാനുള്ളത്.
സമുദ്രനിരപ്പില്‌നിന്ന് ആയിരം മീറ്റര് ഉയരത്തിലുള്ള കിഴക്കന് കാളിമന്താന് പ്രവിശ്യയിലെ മെറാറ്റുസ് മലനിരകളാണ് ഇവയുടെ വാസകേന്ദ്രം. ഗവേഷകസംഘം നടത്തിയ പര്യവേക്ഷണത്തിനിടെ ഈ മാസം പതിനാറിനാണ് കുഞ്ഞന് അണ്ണാന് വര്ഗത്തെ കണ്ടെത്തിയതെന്ന് സിന്ഹുവ വാര്ത്താ ഏജന്‌സി റിപ്പോര്ട്ട് ചെയ്തു.
November 03
12:53
2017