GK News

ഹൃദയമിടിപ്പ് കേട്ടറിഞ്ഞ് രക്ഷിക്കും നാസയുടെ 'പേടകം'

മെക്‌സിക്കോ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്ന് ആളുകളെ രക്ഷിക്കാന്‍ സഹായിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‌സി നാസയുടെ 'ഹാര്ട്ട് ബീറ്റ് ഡിറ്റക്ടര്‍'. അവശിഷ്ടങ്ങള്ക്കിടയില്‍ കുടുങ്ങിയ ആളുകളുടെ ഹൃദയമിടിപ്പ് കണ്ടെത്തി രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഉപകരണമാണിത്. 'ഫൈന്‍ഡര്‍' എന്നാണ് ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. 
കുറഞ്ഞചെലവില്‍, ചെറിയ ബഹിരാകാശവാഹനം വികസിപ്പിക്കാനുള്ള നാസയുടെ ജെറ്റ് പ്രൊപ്പെല്‍ഷന്‍ ലബോറട്ടറിയുടെ ശ്രമങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ സാങ്കേതികവിദ്യയാണിത്. നാസയും അമേരിക്കന്‍ രാജ്യസുരക്ഷാ വിഭാഗവും ചേര്‍ന്നാണ് ഈ സംവിധാനം നിര്മിച്ചിരിക്കുന്നത്. 
ഈ ഉപകരണം ശക്തികുറഞ്ഞ മൈക്രോവേവ് തരംഗങ്ങള്‍ കെട്ടിടാവശിഷ്ടങ്ങളിലൂടെ കടത്തിവിടുന്നു. ആളുകളുടെ ശ്വസനത്തിനും ഹൃദയമിടിപ്പിനും കാരണമായ ചെറിയ ചലനങ്ങള് മൈക്രോവേവ് തരംഗങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് കുടുങ്ങിപ്പോയ ആളുകളുടെ സാന്നിധ്യം ഉപകരണം കണ്ടെത്തുന്നത്.
2015-ല് നേപ്പാളില് ഭൂകമ്പമുണ്ടായപ്പോള്‍ ഈ ഉപകരണം ഉപയോഗിച്ചിരുന്നു. അന്ന് ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു ഫാക്ടറിയില്‍നിന്ന് നാലുപേരുടെ ജീവന് രക്ഷിക്കാനും സാധിച്ചു. സെപ്റ്റംബര്‍ 19-നാണ് മെക്‌സിക്കോയില്‍ റിക്ടര്‍ സ്‌കെയിലില് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 


November 09
12:53 2017

Write a Comment