GK News

ഗുരുത്വതരംഗ ഗവേഷണം മലയാളിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

ുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ലിഗോ (ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) സംഘത്തിലെ മലയാളി ഗവേഷകന് അന്താരാഷ്ട്ര അംഗീകാരം. ബെംഗളൂരു ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ അജിത് പരമേശ്വരനാണ് കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ചിന്റെ (സി.ഐ.എഫ്.എ.ആര്‍.) ഗ്ലോബല്‍ സ്‌കോളര്‍ പുരസ്‌കാരം ലഭിച്ചത്. 
 50 ലക്ഷം രൂപയുടെതാണ് പുരസ്‌കാരം. ഇത് ലഭിച്ച 15 പേരിലെ ഏക ഇന്ത്യക്കാരനാണ് അജിത്. ഗുരുത്വതരംഗങ്ങളെ സംബന്ധിച്ച തുടര്‍ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്കുമായി പുരസ്‌കാരത്തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാവിറ്റേഷണല്‍ ഫിസിക്‌സില്‍നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ അജിത് ലിഗോ നിരീക്ഷണശാലയുടെ ആസ്ഥാനമായ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ സ്‌കോളറായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്.

November 22
12:53 2017

Write a Comment