GK News

ഗുരുത്വതരംഗങ്ങള്‍ വീണ്ടും....കണ്ടെത്തിയത് യൂറോപ്യന്‍ ഗ്രാവിറ്റേഷണല്‍ ഒബ്സര്‍വേറ്ററി

വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഒരു നൂറ്റാണ്ടുമുമ്പ് പ്രവചിച്ച ഗുരുത്വ തരംഗങ്ങള്‍ നാലാംതവണയും കണ്ടെത്തി. ഇറ്റലിയിലെ പിസ കസീനയിലെ യൂറോപ്യന്‍ ഗ്രാവിറ്റേഷണല്‍ ഒബ്സര്‍വേറ്ററിയിലെ(ഇ.ജി.ഒ.) വിര്‍ഗോ ഡിറ്റക്ടറാണ് തരംഗങ്ങള്‍ പിടിച്ചെടുത്തത്.

 രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് ഒന്നായപ്പോള്‍ ഉടലെടുത്ത ഗുരുത്വതരംഗങ്ങളാണ് ഓഗസ്റ്റ് 14-ന് നിരീക്ഷിക്കപ്പെട്ടത്. സൂര്യന്റെ 53 മടങ്ങ് വലുപ്പമുള്ള രണ്ട് തമോഗര്‍ത്തങ്ങളാണ് 180 കോടി വര്‍ഷംമുമ്പ് ഒന്നായത്. വിര്‍ഗോ ഡിറ്റക്ടര്‍ ആദ്യമായാണ് ഗുരുത്വതരംഗം രേഖപ്പെടുത്തിയത്.

 

 ഐന്‍സ്‌റ്റൈന്‍ 1916-ലാണ്  പൊതു ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഗുരുത്വതരംഗങ്ങള്‍ ഉണ്ടാകാമെന്ന് സിദ്ധാന്തിച്ചത്. ത്രിമാനസ്വഭാവമുള്ള സ്ഥലത്തെയും സമയത്തെയും ചേര്‍ത്ത്  ഐന്‍സ്‌റ്റൈന്‍ സ്ഥലകാലസാതത്യം എന്ന സങ്കല്പത്തിന് രൂപം കൊടുത്തു. ദ്രവ്യത്തിനും ഊര്‍ജത്തിനും ഈ സ്ഥലകാല സാതത്യത്തെ വളയ്ക്കാന്‍ സാധിക്കും. ഇത്തരം വളവുകളാണ് ഗുരുത്വാകര്‍ഷണം.


  2016 ഫെബ്രുവരി 11- നാണ് ഗുരുത്വ തരംഗങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താനായി 24 വര്‍ഷംമുമ്പ് അമേരിക്കയില്‍ സ്ഥാപിച്ച ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി(ലൈഗോ) ആണ് ഇത് കണ്ടെത്തിയത്. പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള സുപ്രധാന കണ്ടെത്തലുകള്‍ക്ക് ഇത് സഹായകമാകും.


January 11
12:53 2018

Write a Comment