GK News

അഴകളവുകള്‍ മാറുന്ന ആകാശഗംഗ

ആകാശഗംഗയില്‍ സൂര്യനടക്കം പതിനായിരം കോടിയിലേറെ നക്ഷത്രങ്ങളുണ്ടെന്നാണ് കണക്ക്. ഭൂമിയുള്‍പ്പെടുന്ന സൗരയൂഥവും ആകാശഗംഗയുടെ ഭാഗം തന്നെ. അതിനാല്‍, കരുതിയതിലും കൂടുതലാണ് ക്ഷീരപഥത്തിന്റെ വലിപ്പമെന്ന് പറഞ്ഞാല്‍, അത് നമ്മുടെ 'തറവാടി'ന്റെ വിസ്താരം കൂടുതലാണെന്ന് കണ്ടെത്തുന്നത് പോലെയാണ്! 

അതെ, പുതിയൊരു പഠനം പറയുന്നു: 'ആകാശഗംഗയെന്ന നമ്മുടെ തറവാടിന്റെ വലിപ്പം കരുതിയതിലും കൂടുതലാണ്'. ക്ഷീരപഥം എന്നും പേരുള്ള നമ്മുടെ ഗാലക്‌സിയുടെ വിസ്താരം ഒരുലക്ഷം പ്രകാശവര്‍ഷം എന്നായിരുന്നു നിലവിലെ കണക്ക്. എന്നാല്‍, പുതിയ പഠനമനുസരിച്ച് ഗാലക്‌സിയുടെ വ്യാസം രണ്ടുലക്ഷം പ്രകാശവര്‍ഷമാണ്. ആകാശഗംഗയുടെ അഴകളവുകള്‍ മാറുന്നു എന്നുസാരം!

'നമ്മുടെ ഗാലക്‌സിയുടെ ഫലകം (galactic disc) വളരെ വലുതാണ്; 200000 പ്രകാശവര്‍ഷം വരും വ്യാസം (diameter)', 'അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനപ്രബന്ധത്തിന്റെമുഖ്യരചയിതാവ് മാര്‍ട്ടിന്‍ ലോപസ്-കൊറിഡോയ്‌റ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സ്‌പെയിനിലെ ഐ.എ.സി (Instituto de Astrofísica de Canarias - IAC) യിലെ ഗവേഷകനാണ് മാര്‍ട്ടിന്‍. 'നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ചൈന' (NAOC) യിലെ ഗവേഷകരുടെ സഹകരണത്തോടെയായിരുന്നു പഠനം.

ജോസഫ് ആന്റണി......


June 23
12:53 2018

Write a Comment