GK News

ചൊവ്വയില്‍ തടാകം കണ്ടെത്തി

പാരീസ്: ചൊവ്വയില്‍ ജലാശയം കണ്ടെത്തിയതായി ഗവേഷകര്‍. യൂറോപ്യന്‍  ബഹിരാകാശ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൊവ്വയുടെ  ഉപരിതലത്തിനടിയിലാണിത്. ഏജന്‍സിയുടെ ചൊവ്വാദൗത്യമായ മാഴ്സ് എക്സ്പ്രസിലെ 'മാഴ്സിസ്' എന്ന റഡാര്‍ ഉപകരണം നല്‍കിയ വിവരങ്ങള്‍ വിശകലനംചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 

ചൊവ്വയുടെ ദക്ഷിണധ്രുവത്തിലാണ് തടാകം. 20 കിലോമീറ്ററാണ് വിസ്തൃതി. ഇപ്പോള്‍ ചൊവ്വയില്‍ നിലനില്‍ക്കുന്ന ജലശേഖരത്തിന്റെ  ആദ്യസൂചനയാണിത്. ഇതിനുമുമ്പ് നാസയുടെ ക്യൂരിയോസിറ്റി നടത്തിയ ഗവേഷണത്തില്‍  ചൊവ്വയുടെ ഉപരിതലത്തില്‍ ജലത്തിന്റെ ലക്ഷണങ്ങള്‍  കണ്ടെത്തിയിരുന്നു.

2012 മുതല്‍ 2015വരെ ദക്ഷിണ ധ്രുവത്തിലെ പ്ലാനം ആസ്‌ട്രേല്‍ എന്ന മേഖലയിലാണ് റഡാര്‍ ഗവേഷണം നടത്തിയതെന്ന് ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആസ്ട്രോ ഫിസിക്സിലെ പ്രൊഫസര്‍ റോബെര്‍ട്ടോ ഒറോസെയ് പറഞ്ഞു. ഒരു മീറ്ററെങ്കിലും ആഴമുണ്ടാകുമെന്നാണ് ഗവേഷകരുടെ നിഗമനം. കൂടുതല്‍ പഠനത്തിനുശേഷമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും അധികൃതര്‍ പറയുന്നു.

July 27
12:53 2018

Write a Comment