സ്വപ്പന ചിറകേറിയ കാലാംജിയും കുട്ടികളും
അടൂർ: ഇന്ത്യന്‍ യുവത്വത്തിന്റെ പ്രചോദനമാണ് എ.പി.ജെ അബ്ദുള്‍ കലാം എന്ന വാക്ക്. അതിരുകളില്ലാതെ സ്വപം കാണാന്‍ പറഞ്ഞ, പഠിപ്പിച്ച ആ ഏകാന്ത പഥികൻ ഇൻഡ്യാക്കായി കുട്ടികൾക്കായി ജീവിച്ചു. രാജ്യത്തിൻറെ പരമോന്നത പുരസ്ക്കാരം വരെ അദ്ദേഹത്തിനെ ലഭിച്ചു. ഒരുപാട് അടയാളപ്പെടുത്തലുകള്‍ നടത്തിയ ഒരു ചരിത്ര പുരുഷനായിരുന്നു അദ്ദേഹം. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്ള ധൈര്യം വേണം, ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിയ്ക്കാനുള്ള ധൈര്യം വേണം, അസാധ്യമായവ കണ്ടെത്താനുള്ള ധൈര്യം വേണം, പ്രതിബദ്ധങ്ങളെ കീഴടക്കി വിജയത്തിലെത്താനുള്ള ധൈര്യം വേണം എന്നെ കുട്ടികളോടും യുവ ജനതയോടും ഉറക്കെ പറഞ്ഞ ദേവും ഇന്ത്യയുടെ വളർച്ചക്കായി കഠിനമായി അധ്വാനിച്ച വ്യക്തിയായിരുന്നു. കുട്ടികളുടെ നല്ല നാളെക്കായി ഇന്നത്തെ ജീവിതത്തെ മാറ്റിവച്ച വ്യക്തിത്വത്തിന്റെ ഉദാഹരണമാണ് എ.പി.ജെ അബ്ദുള്‍ കലാം. കാലത്തിനായി അദ്ദേഹം നിർമ്മിച്ച ആശയനകളുടെ സാക്ഷൽക്കരമാകട്ടെ ഇനിയുള്ള തലമുറയുടെ പ്രവർത്തനങ്ങൾ.
July 29
12:53
2018