വേഗമുള്ള ചിത്രശലഭം
സ്കിപ്പെർ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങൾക്കു വളരെ വേഗത്തിൽ പറക്കാൻ സാധിക്കും. മറ്റു ചിത്രശലഭങ്ങൾ മണിക്കൂറിൽ 8 മുതൽ 20 കിലോ മീറ്റർ വേഗത്തിൽ പറക്കുമ്പോൾ, സ്കിപ്പെർ ചിത്രശലഭങ്ങൾക്കു മണിക്കൂറിൽ 60 കിലോമീറ്ററാണ് വേഗം. ഇതു ശരാശരി ഒരു കുതിരയുടെ വേഗത്തിനേക്കാൾ കൂടുതലാണ്.
ക്വീൻ അലക്സാണ്ട്ര ബേർഡ്വങ് ആണ് ഏറ്റവും വലിയ ചിത്രശലഭം.പെൺ ശലഭങ്ങൾക്കു ആൺ ശലഭങ്ങളെക്കാൾ വലുപ്പം ഉണ്ട്. ഇവ ചിറകു വിരിക്കുമ്പോൾ ഏകദേശം 28 സെൻറ്റീ മീറ്റർ മുതൽ 31 സെൻറ്റി മീറ്റർ വരെ നീളം വരും. ന്യൂ ഗിനിയയായിലെ മഴകാടുകളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. വെസ്റ്റേൺ പിഗ്‌മി ബ്ലൂ ആണ് ഏറ്റുവും ചെറിയ ശലഭം. ഇതു ചിറകു വിരിക്കുമ്പോൾ രണ്ട് സെൻറ്റി മീറ്ററിൽ താഴെ മാത്രമേ നീളം ഉണ്ടാവൂ.
ചിത്രശലഭങ്ങൾ തണുത്ത രക്ത ജീവികൾ ആയതിനാൽ ഇവ രാത്രികളിലും മഴക്കാറുള്ള സമയങ്ങളിലും പുറത്തിറങ്ങാറില്ല. ഈ സമയങ്ങളിൽ ഇവ വിശ്രമിക്കുന്നു. ഇവയുടെ കണ്ണുകൾ എപ്പോഴും തുറന്നിരിക്കുന്നു. മാത്രമല്ല ഇവയ്ക്കു കൺ പോളകളുമില്ല. ചിത്രശലഭങ്ങൾ വിശ്രമിക്കാറുണ്ടെങ്കിലും മനുഷ്യരെ പോലെ ഉറങ്ങാറില്ല എന്നു വേണം കരുതാൻ.
September 25
12:53
2018