GK News

നീല പറുദീസ പക്ഷി

നീല പറുദീസ പക്ഷിയെ കിട്ടിയത് ഓസ്ട്രേലിയയ്ക്ക് സമീപമുള്ള പാപ്പുവ ന്യൂഗിനി ദ്വീപില്‍ നിന്നാണ്. തിങ്ങി നിറഞ്ഞ മഴക്കാടുകളിലാണ് 39 ഇനം പറുദീസ പക്ഷികളുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണമാണ് ഈ പക്ഷികള്‍ക്കുള്ളത്. ആണ്‍പക്ഷികളാണ് പെണ്‍ പക്ഷികളേക്കാള്‍ ആകര്‍ഷകം. 

നീല പറുദീസ പക്ഷിയെ (Blue Bird of Paradise - Paradisaea rudolphi) കണ്ടെത്തുക പലപ്പോഴും അസാധ്യമാണ്. മഴക്കാട്ടിലെ അത്യന്തം നിഗൂഢമായ ഭാഗങ്ങളിലായിരിക്കും ഈ പക്ഷിയുള്ളത്.

നീണ്ട് വളഞ്ഞ കൊക്കുള്ള സിക്കിള്‍ ബില്‍ (sickle bill), പാപ്പുവ പൊന്മാന്‍ എന്നിവ അവയില്‍ചിലതാണ്. പാപ്പുവ പൊന്മാന്‍ ഈ ദ്വീപില്‍ മാത്രമുള്ള ചെറിയ ഇനം പൊന്മാനാണ്, Papua Paradise Kingfisher എന്നാണ് പേര്..



October 29
12:53 2018

Write a Comment