GK News

ബിരുദം വേണ്ടവര്‍ 10 മരം നടണം ...

ഫിലിപ്പീന്‍സിലെ മഗ്ഡാലോ പാർട്ടിയുടെ പ്രതിനിധിയും സാമാജികനുമായ ഗാരി അലേജാനോവാണ് ഈ ആശയം ആദ്യം മുന്നോട്ടു വച്ചത്. ഗ്രാജുവേഷന്‍ ലെജസി ഫോര്‍ എന്‍വയോണ്‍മെന്‍റ് ആക്ട് എന്നാണ് ഈ നിയമത്തിന്‍റെ പേര്.   നന്നായി  ജീവിക്കാന്‍ മികച്ച വിദ്യാഭ്യാസവും പണവും മാത്രം മതിയെന്നു വിശ്വസിക്കുന്നവര്‍ക്ക് യാഥാർത്ഥത്തെക്കുറിച്ചുള്ള  ഓര്‍മപ്പെടുത്തലാണ് ഫിലിപ്പീന്‍സിലെ ഈ നിയമം. ലോകത്തിന്‍റെ തന്നെ ഭാവി സുരക്ഷിതമാക്കാന്‍ പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്. ഈ നിയമത്തിലൂടെ 1750 ലക്ഷം മരങ്ങളെങ്കിലും ചുരുങ്ങിയത് ഓരോവർഷവും വച്ചുപിടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കാടുകള്‍ക്കും സംരക്ഷിത മേഖലയ്ക്കും പുറമെ പുറമ്പോക്കുകളിലും മുന്‍ ഖനനമേഖലകളിലുമെല്ലാം മരങ്ങൾ വച്ചുപിടിപ്പിക്കാനാണ് തീരുമാനം. 

ഫിലിപ്പീന്‍സ് പാര്‍ലമെന്‍റ് പാസ്സാക്കിയ ഈ നിയമം ഇപ്പോള്‍ സെനറ്റിന്‍റെ പരിഗണനയിലായിരുന്നു. ഭരണകക്ഷിക്ക് തന്നെ സെനറ്റിലും മുന്‍തൂക്കമുള്ളതിനാലും പ്രതിപക്ഷത്തിന്‍റെ സഹകരണം ഉറപ്പാണെന്നതിനാലും സെനറ്റിലും ബില്ല് മറ്റ് തടസ്സങ്ങളില്ലാതെ മുന്നോട്ടു പോയി. കഴിഞ്ഞ ദിവസം ബിൽ പാസ്സാക്കി.

June 13
12:53 2019

Write a Comment