GK News

പശ്ചിമഘട്ടത്തിൽ പുതിയ ഔഷധച്ചെടി; ‘ഹിഡിയോട്ടിസ് ഇന്ദിരെ’

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ഔഷധസസ്യ ഗവേഷണകേന്ദ്രം പശ്ചിമഘട്ടത്തിൽനിന്ന് പുതിയ ഔഷധച്ചെടി കണ്ടെത്തി. നിരവധി ഔഷധസസ്യങ്ങൾ ഉൾപ്പെടുന്ന റൂബിയേസിയ ശാസ്ത്രകുടുംബത്തിലെ ഹിഡിയോട്ടിസ് ജനുസ്സിൽപെട്ടതാണ് സസ്യം. ഔഷധസസ്യങ്ങളെ തിരിച്ചറിയാനും അവയുടെ വർഗീകരണത്തിലും പ്രധാന പങ്കുവഹിച്ച ഔഷധസസ്യ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ഇന്ദിര ബാലചന്ദ്രനോടുള്ള ബഹുമാനമായി ഈ സസ്യത്തിന് ‘ഹിഡിയോട്ടിസ് ഇന്ദിരെ’ എന്ന് നാമകരണം ചെയ്തു. 
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6,300 അടി ഉയരത്തിൽ കാണുന്ന ഈ ചെടിയുടെ വെള്ളനിറത്തിലുള്ള പൂങ്കുലകളാണ് മറ്റു സസ്യങ്ങളുടെ ഇടയിൽനിന്നു കണ്ടെത്തുന്നതിന് സഹായിച്ചതെന്ന് ഡോ. കെ.എം.പ്രഭുകുമാർ പറഞ്ഞു. 

August 10
12:53 2019

Write a Comment