GK News

രണ്ടുകോടിവർഷം മുമ്പ് ‘ഘടാഗഡിയൻ’ തത്ത!


ഒരു മീറ്ററാണ്‌ ഈ തത്തയുടെ ഉയരം. കേട്ടിട്ടു വിശ്വാസം വരുന്നില്ലേ. സംഗതി സത്യമാണ്. 1.9 കോടി വർഷങ്ങൾക്കുമുമ്പ്, ആരോഗ്യവാനായ ഒരാളുടെ പകുതിയോളം ഉയരമുള്ള തത്തകൾ ന്യൂസീലൻഡിലുണ്ടായിരുന്നു. കിഴക്കൻ മേഖലയിലെ ഒട്ടാഗോയിലുള്ള സെയ്ന്റ് ബാതൻസിൽനിന്നു 2008-ലാണു ഗവേഷകർ തത്തയുടെ ഫോസിലുകൾ കണ്ടെത്തിയത്. ഏകദേശം 11 വർഷത്തോളം നീണ്ട പഠനങ്ങൾക്കുശേഷമാണ് ഫോസിൽ ഭീമൻ തത്തയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

ഭീമൻതത്തയ്ക്കു പറക്കാൻ കഴിയില്ല.,മാംസഭുക്കുകളുമായിരുന്നു. ഏഴുകിലോ യാണ്‌ ഭാരം. മുമ്പ് കണ്ടെത്തിയ കാകാപോ എന്ന തത്തയെക്കാൾ രണ്ടിരട്ടിയോളം വലുപ്പം. അസാധാരണ വലുപ്പവും ശക്തിയും കണക്കിലെടുത്ത് ഭീമൻ തത്തയ്ക്ക് ‘ഹെരാക്കൾസ് ഇൻഎക്സ്പെക്റ്റേറ്റസ്’ എന്നാണു ഗവേഷകർ നൽകിയ പേര്‌.

ചിത്രം എ.എഫ്‌.പി.

September 13
12:53 2019

Write a Comment