GK News

അപ്രത്യക്ഷമായ അപൂർവ മാനുകൾ 30 വര്‍ഷം ശേഷം വിയറ്റ്നാമിൽ കണ്ടെത്തി.

അത്യപൂര്‍വമായ ജീവിവര്‍ഗങ്ങളിലൊന്നാണ് മൗസ് ഡീര്‍ എന്നു വിളിക്കുന്ന മാനുകള്‍. തീരെ ഉയരം കുറഞ്ഞ എലിയെ പോലുള്ള ചെവികളും മുഖവും ഉള്ള ഈ ജീവികളെ വിയറ്റ്നാമില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. 30 വര്‍ഷത്തിന് ശേഷമാണ് ഇവയെ  വിയറ്റ്നാം കാടുകളില്‍ കാണ്ടെത്തിയത്

സില്‍വര്‍ബാക്ക് ഷെല്‍വോര്‍ഷ്യന്‍ എന്ന പേരുകൂടിയുള്ള ഈ മൃഗത്തെ 1990 ലാണ് ഇതിന് മുന്‍പ് വിയറ്റ്നാമില്‍ കണ്ടത്. കാടിനുള്ളില്‍ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നാണ് അപ്രതീക്ഷിതമായി  ഈ മാനുകളെ കണ്ടെത്തിയത്. മുന്‍കാലുകള്‍ക്ക് പുള്ളിമാനിന്‍റെ നിറവും ഇതിനു പുറകിലേക്ക് തിളങ്ങുന്ന ചാര നിറവുമാണുള്ളത്. ഇതിനാലാണ് ഇവയ്ക്ക് സില്‍വര്‍ ബാക്ക് എന്ന പേരു കൂടി നല്‍കിയത്.

November 19
12:53 2019

Write a Comment